city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kabaddi | ഏഷ്യന്‍ ഗെയിംസ്: പരിശീലക സ്ഥാനത്ത് നാട്ടുകാരന്‍ ഇ ഭാസ്‌കരന്‍; കബഡിയില്‍ ഇന്‍ഡ്യന്‍ ടീം മെഡല്‍ സ്വന്തമാക്കുന്നത് ഉറ്റുനോക്കി കാസര്‍കോട്ടുകാര്‍

കാസര്‍കോട്: (www.kasargodvartha.com) ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ കബഡിയില്‍ ഇന്‍ഡ്യന്‍ ടീം മെഡല്‍ സ്വന്തമാക്കുന്നത് ഉറ്റുനോക്കുകയാണ് കാസര്‍കോട്ടുകാര്‍. ജില്ലയുടെ യശസ് വാനോളം ഉയര്‍ത്തിയ ഇടച്ചേരി സ്വദേശി ഇ ഭാസ്‌കരനാണ് ടീമിന്റെ പരിശീലകന്‍ എന്നതാണ് ഈ ആകാംക്ഷയ്ക്ക് പിന്നില്‍. നിലവില്‍ സായ് ബെംഗ്‌ളൂറില്‍ ഹൈ പെര്‍ഫോമന്‍സ് കോചാണ് ഇദ്ദേഹം, ഒപ്പം കബഡി വിഭാഗം മേധാവിയും.
        
Kabaddi | ഏഷ്യന്‍ ഗെയിംസ്: പരിശീലക സ്ഥാനത്ത് നാട്ടുകാരന്‍ ഇ ഭാസ്‌കരന്‍; കബഡിയില്‍ ഇന്‍ഡ്യന്‍ ടീം മെഡല്‍ സ്വന്തമാക്കുന്നത് ഉറ്റുനോക്കി കാസര്‍കോട്ടുകാര്‍

2009ലാണ് ഭാസ്‌കരന്‍ ആദ്യമായി ഇന്‍ഡ്യന്‍ പരിശീലകനായത്. വിയറ്റ്‌നാം ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യന്‍ പുരുഷ ടീമിനെ ചാംപ്യന്‍മാരാക്കി. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ പുരുഷ ടീമിന്റെ യും 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ വനിതാ ടീമിന്റെയും പരിശീലക സ്ഥാനത്തുണ്ടായി. കഴിഞ്ഞ ജൂണില്‍ ബുസാനില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപില്‍ പുരുഷ ടീമിനെ സ്വര്‍ണമണിയിച്ചു.

2014 മുതല്‍ തുടര്‍ച്ചയായി പ്രൊ കബഡിയില്‍ യു മുംബൈ ടീ മിന്റെ കോച് ആയിരുന്നു. ടീമിനെ ഒരു തവണ ചാംപ്യന്‍മാരും രണ്ട് തവണ രണ്ടാം സ്ഥാനക്കാരുമാക്കി. 2016 മുതല്‍ 2018 വരെ തമിള്‍ തലൈവാസ് ടീം പരിശീലകനായിരുന്നു. ഇന്‍ഡ്യന്‍ ആര്‍മിയുടെയും സര്‍വീസസിന്റെയും മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ താരം കൂടിയായ ഭാസ്‌കരന്‍ ഇന്‍ഡ്യന്‍ ആര്‍മിയില്‍ നിന്ന് സുബേദാര്‍ മേജര്‍ ഓണററി ക്യാപ്റ്റനായാണ് വിരമിച്ചത്.
    
Kabaddi | ഏഷ്യന്‍ ഗെയിംസ്: പരിശീലക സ്ഥാനത്ത് നാട്ടുകാരന്‍ ഇ ഭാസ്‌കരന്‍; കബഡിയില്‍ ഇന്‍ഡ്യന്‍ ടീം മെഡല്‍ സ്വന്തമാക്കുന്നത് ഉറ്റുനോക്കി കാസര്‍കോട്ടുകാര്‍

ഒക്ടോബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് ഏഷ്യന്‍ ഗെയിംസില്‍ കബഡി മത്സരങ്ങള്‍ നടക്കുക. ഇന്‍ഡ്യന്‍ പുരുഷ-വനിതാ ടീമുകള്‍ സ്വര്‍ണ മെഡലിലാണ് ഉറ്റുനോക്കുന്നത്. 2018ലെ മുന്‍ പതിപ്പില്‍ ഇരു ടീമുകളും ഫൈനല്‍ തോല്‍ക്കുകയും വെള്ളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. പ്രോ കബഡിയിലെ പ്രമുഖര്‍ അടങ്ങുന്നതാണ് ഇന്‍ഡ്യന്‍ പുരുഷ ടീം. അടുത്തിടെ കളിച്ച ഏഷ്യന്‍ കബഡി ചാംപ്യന്‍ഷിപിലും ഇന്‍ഡ്യയില്‍ നടന്ന മറ്റ് ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഈ പികെഎല്‍ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഇന്‍ഡ്യന്‍ പുരുഷ കബഡി ടീം: നിതേഷ് കുമാര്‍, പര്‍വേഷ് ഭൈന്‍സ്വാള്‍, സച്ചിന്‍, സുര്‍ജീത് സിംഗ്, വിശാല്‍ ഭരദ്വാജ്, അര്‍ജുന്‍ ദേശ്വാള്‍, അസ്ലം ഇനാംദാര്‍, നവീന്‍ കുമാര്‍, പവന്‍ സെഹ്രാവത്, സുനില്‍ കുമാര്‍, നിതിന്‍ റാവല്‍, ആകാശ് ഷിന്‍ഡെ.

Keywords: Asian Games, E Bhaskaran, kabaddi, Sports, Kerala News, Kasaragod News, Indian kabaddi, Malayalam News, Asian Games: E Bhaskaran selected as coach of Indian kabaddi team.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia