ആരും തേടിയെത്തിയില്ല; ഒടുവില്‍ അഷ്റഫിനെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റി
Jul 21, 2020, 20:52 IST
പരവനടുക്കം: (www.kasargodvartha.com 21.07.2020) ഉഡുപ്പിയിലെ സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹോസ്റ്റലില്‍ നിന്നും ജില്ലാ പോലീസ് ചീഫ് ഡി. ശില്പയുടെ സഹായത്തോടെ കാസര്‍കോട്ടെത്തിച്ച അഷ്റഫിനെ ആരും തേടിയെത്തിയില്ല. ഇതോടെ ദേളിയിലെ സ്വകാര്യാശുപത്രിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും വൃദ്ധമന്ദിരത്തിലേക്ക് മാറ്റി. ഏകാന്തജീവിതം നയിക്കുന്ന 65-കാരനായ കാസര്കോട്ടുകാരനെപ്പറ്റിയുള്ള വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ പോലീസ് ചീഫ് ഇടപെടുകയും അഷ്റഫിനെ നാട്ടിലെത്തിക്കാനുള്ള ഏര്പ്പാടുണ്ടാക്കുകയുമായിരുന്നു.
മേല്‍പറമ്പ് പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ജൂണ്‍ എട്ടിനാണ് അഷ്റഫിനെ ആംബുലന്‍സില്‍ കാസര്‍കോട്ടെത്തിച്ചത്. തുടര്‍ന്ന് കോവിഡ് ചട്ടങ്ങളുടെ ഭാഗമായി ദേളിയിലെ സ്വകാര്യ ആശുപത്രിയിലെ ക്വാറന്റൈനിലാക്കി. അഷ്റഫിനെപ്പറ്റിയുള്ള വിവരങ്ങള്‍ കാസര്‍കോട് വാര്‍ത്തയടക്കമുള്ള മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞെങ്കിലും ആരും തിരക്കി എത്തിയില്ല. ഇതോടെ മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ സി.എല്‍.ബെന്നിലാലു, സബ് ഇന്‍സ്പെക്ടര്‍ എം.പി. പദ്മനാഭന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരവനടുക്കത്തെ വൃദ്ധമന്ദിരത്തിലെത്തിച്ചത്. കീഴൂര്‍ ഫ്ളാഷ് വാട്സ്ആപ്പ് കൂട്ടായ്മ ആംബുലന്‍സ് സൗകര്യം ഒരുക്കി.
കാല്‍നൂറ്റാണ്ട് മുമ്പ് നാടുവിട്ട അഷ്റഫിന് സ്വന്തം നാട് തിരിച്ചറിയാനാകുന്നില്ല. കൂടെപ്പിറപ്പുകളെ ഓര്‍ത്തെടുക്കാനും കഴിയുന്നില്ല. എത്ര ശ്രമിച്ചിട്ടും ചില സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും കളനാട്, കീഴൂര്‍, തളങ്കര, ചന്ദ്രഗിരി ഭാഗങ്ങളില്‍ ഒരുമാസം അന്വേഷണം നടത്തിയിലെങ്കിലും ഫലമുണ്ടായില്ല.
Keywords: Kasaragod, Kerala, Paravanadukkam, News, Melparamba, Police, Ashraf was shifted to the old age home