Protest Intensified | അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി പോരാട്ടം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍; സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
● ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം 15ാം ദിവസത്തിലേക്ക്.
● 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം.
● മുഴുവന്‍ കുടിശികയും നല്‍കി എന്നത് തെറ്റായ പ്രചാരണമെന്ന് പ്രതിഷേധക്കാര്‍.
● പിന്തുണയുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.
തിരുവനന്തപുരം: (KasargodVartha) അന്താരാഷ്ട്ര വനിതാ ദിനത്തിന് (മാര്‍ച്ച്-8) മുന്നോടിയായി പോരാട്ടം കടുപ്പിച്ച് സംസ്ഥാനത്തെ ആശ വര്‍ക്കര്‍മാര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 15ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10 നാണ് സമരം തുടങ്ങിയത്.
അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ തീവ്രമാക്കാനാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാര്‍ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. കൂടുതല്‍ ജില്ലകളിലും സമരം വ്യാപിപ്പിക്കും.
ചെയ്ത ജോലിയുടെ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നല്‍കേണ്ടെന്നാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബര്‍ മാസത്തെ മാത്രം മുഴുവന്‍ കുടിശിക നല്‍കി എന്നത് തെറ്റായ പ്രചരണമെന്നും സമരസമിതി വ്യക്തമാക്കി. വിവിധ ജില്ലകളില്‍ നിന്ന് നൂറ് കണക്കിന് ആശാ വര്‍ക്കര്‍മാര്‍ സമരകേന്ദ്രത്തിലെത്തി. സമരത്തിന് പിന്തുണയുമായി സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതാക്കളും വേദിയിലെത്തി.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് തന്നെ ഏറ്റവും അധികം ഓണറേറിയം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം, ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു.
ചിലര്‍ ആശാ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചു. 'പെമ്പിളൈ ഒരുമൈ' സമരത്തിന് സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരം. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി നല്‍കിയിട്ടില്ലെന്നും ലേഖനത്തില്‍ എളമരം കരീം പറയുന്നു. ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനവില്‍ കാര്യമായി ഇടപെടല്‍ നടത്തിയത് ഇടതു സര്‍ക്കാരുകളാണെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നുണ്ട്.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ നേട്ടങ്ങള്‍ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലിംഗസമത്വം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനത്തിനുള്ള ആഹ്വാനവും ഈ ദിനം അടയാളപ്പെടുത്തുന്നു. സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനോ സ്ത്രീ സമത്വത്തിനായുള്ള റാലിക്കോ വേണ്ടി ഗ്രൂപ്പുകള്‍ ഒത്തുചേരുമ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഈ വാര്‍ത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
Asha workers intensify protests in Kerala, demanding better wages and benefits. The government defends its stance, while CPM blames unruly groups for fueling the protest.
#AshaWorkersProtest #KeralaNews #WomenWorkers #InternationalWomensDay #WagesIncrease #CPM