Aryan Khan | സംവിധാനത്തേക്ക് ചുവടുവച്ച് ആര്യന് ഖാന്; മകന്റെ ആദ്യ പരസ്യ ചിത്രത്തില്‍ നായകന് പിതാവ്
മുംബൈ: (www.kasargodvartha.com) സംവിധാനത്തേക്ക് ചുവടുവച്ച് ഷാറൂഖ് ഖാന്റെ മകന് ആര്യന് ഖാന്. പരസ്യ ചിത്രത്തിലൂടെയാണ് താരപുത്രന്റെ ആദ്യ ചുവടുവയ്പ്. ആര്യന്റെ ആദ്യ പരസ്യചിത്രത്തില്‍ നായകനാകുന്നത് ഷാറൂഖ് ഖാന് തന്നെയാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധാനത്തിനോടുള്ള ആര്യന്റെ താല്പര്യത്തെ കുറിച്ച് ഷാറൂഖ് ഖാന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിനയത്തിനെക്കാളും സംവിധാനത്തിലാണ് താല്പര്യമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അതേസമയം മകള്‍ സുഹാന 'ദി ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്.
അതേസമയം 2023 ജനുവരി 25 ന് റിലീസ് ചെയ്ത ഷാറൂഖാന്റെ പത്താന് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ള എസ്ആര്‍കെ ചിത്രം. നയന്‍താരയാണ് നായിക. ജൂണിലാണ് ചിത്രം എത്തുക.
Keywords: Mumbai, News, National, Top-Headlines, Actor, Director, Movie, Cinema, Aryan Khan, Shah Rukh Khan, Entertainment, Aryan Khan makes directorial debut with ad film featuring his father Shah Rukh Khan