അടക്ക മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Jul 6, 2017, 18:46 IST
വിദ്യാനഗര്‍: (www.kasargodvartha.com 06.07.2017) അടക്ക മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആലംപാടി റഹ് മാനിയ നഗറിലെ ഷരീഫിന്റെ വീട്ടില്‍ നിന്നും അടക്ക മോഷ്ടിച്ച കേസിലെ പ്രതി ആലംപാടി അക്കരപ്പള്ളയിലെ അമീറലി (19)യെയാണ് വിദ്യാനഗര്‍ എസ് ഐ മോഹനന്‍ അറസ്റ്റു ചെയ്തു.
ജൂണ്‍ 17നാണ് ഷരീഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ സിറ്റൗട്ടില്‍ ചാക്കില്‍ കെട്ടിവെച്ചിരുന്ന ഒരു ക്വിന്റല്‍ അടക്കയാണ് അമീറലി മോഷ്ടിച്ചത്. ആലംപാടിയില്‍ നിന്ന് ഒരാളുടെ 13,000 രൂപ അടങ്ങിയ പഴ്സ് തട്ടിപ്പറിച്ച കേസിലെ പ്രതികൂടിയാണ് അമീറലിയെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Accuse, Police, Areca nut robbery case accused arrested.
Keywords: Kasaragod, Kerala, news, arrest, Accuse, Police, Areca nut robbery case accused arrested.