പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം, പി ബി രാജീവ് കാസർകോട് ജില്ലാ പൊലീസ് ചീഫ്
കാസർകോട്: (www.kasargodvartha.com 12.02.2021) ജില്ലാ പൊലീസ് മേധാവിയെ വീണ്ടും മാറ്റി. പി ബി രാജീവിനെ പുതിയ പൊലീസ് ചീഫായി നിയമിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് ജില്ലാ പൊലീസ് മേധാവിയെ മാറ്റുന്നത്. ഒരാഴ്ച മുമ്പ് ഡി ശിൽപയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി ഹരിശങ്കർ ഐ പി എസിനെ നിയമിച്ചിരുന്നു.
തൃശൂർ സ്വദേശിയായ പി ബി രാജീവ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു . അതിനു മുമ്പ് കൊച്ചി സിറ്റി ഡെപ്യൂടി പൊലീസ് കമീഷണറായിരുന്നു. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ആയിരിക്കെ, 2018 ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
Keywords; Transfer, Police, District, Kasaragod, Kerala, News, Top-Headlines, Another change of police chief, PB Rajeev Kasaragod District Police Chief.
< !- START disable copy paste -->