ലോറി ബൈകിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു
Jan 29, 2021, 13:56 IST
കരിവെള്ളൂർ: (www.kasargodvartha.com 29.01.2021) ലോറി ബൈകിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. ദേശീയ പാതയിൽ പാലക്കുന്ന് പാട്ടിയമ്മ എ യു പി സ്കൂളിനു സമീപമാണ് ലോറിയും ബൈകും കൂട്ടിയടിച്ചത്.
കൊടക്കാട് വെള്ളച്ചാലിലെ പ്രകാശൻ - സതി ദമ്പതികളുടെ മകൻ മിഥുൻ (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മിഥുനെ ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർടെത്തിനായി മാറ്റി.
മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർടെത്തിനായി മാറ്റി.
Keywords: Kerala, News, Kasaragod, Accident, Lorry, Bike, Accidental Death, Death, College, Student, Top-Headlines, An engineering student died after lorry collided with his bike.
< !- START disable copy paste -->