അല്‍ത്താഫ് വധശ്രമക്കേസില്‍ ഗൂഢാലോചനയും പോലീസ് അന്വേഷിക്കുന്നു; മുഖ്യപ്രതി ഉള്‍പെടെ രണ്ടു പേര്‍ പിടിയില്‍
Jun 22, 2017, 13:07 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2017) ചൂരിയിലെ അല്‍ത്താഫിനെ സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. വധശ്രമം ആസൂത്രിതമാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അല്‍ത്താഫിന്റെ സുഹൃത്ത് മുഹമ്മദ് അക്ബര്‍ മസ്ഊദിന്റെ പരാതിയില്‍ ചൂരിയിലെ സന്ദീപ്, ശ്രീജിത്ത് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികളില്‍ സന്ദീപും, ശ്രീജിത്തും പോലീസ് പിടിയിലായിട്ടുണ്ട്. അല്‍ത്താഫും സുഹൃത്ത് മസ്ഊദും ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചൂരിയിലെ ചൈനീസ് ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തി അല്‍ത്താഫിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനു ശേഷം സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. അടിയേറ്റ് പരിക്കേറ്റതിനാല്‍ സന്ദീപ് പോലീസ് കാവലില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വിശദമായി ചോദ്യം ചെയ്യുന്നതിനാലാണ് സന്ദീപ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്ന് പോലീസ് പറഞ്ഞു.
Related News:
ചൂരിയില്‍ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റു; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ചൂരിയില്‍ അക്രമം: രണ്ടു പേര്‍ ആശുപത്രിയില്‍
Keywords: Kasaragod, Kerala, Accuse, news, Murder-attempt, Althaf murder attempt; 2 accused held