നീലേശ്വരത്തിന് ആശ്വാസം: കോവിഡ് പോസിറ്റീവായ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്
Jul 14, 2020, 20:07 IST
നീലേശ്വരം: (www.kasargodvartha.com 14.07.2020) നീലേശ്വരം നഗരസഭ ഓഫീസിലെ ആരോഗ്യ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ്19 പോസിറ്റീവ് ആയതിന്റെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്ക സാധ്യത ഉണ്ടായിരുന്ന എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ്. നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള 32 കൗണ്‍സിലര്‍മാര്‍ ഓഫീസിലെ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ച ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങള്‍ തുടങ്ങി 120 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്.
നീലേശ്വരം നഗരസഭയും താലൂക്ക് ആശുപത്രി അധികൃതരും അടിയന്തരമായി ആലോചിച്ച് തൊട്ടടുത്ത ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സംവിധാനം നഗരസഭ താലൂക്ക് ആശുപത്രിയില്‍ ഒരുക്കുകയായിരുന്നു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ജമാല്‍ അഹമ്മദ് നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ വി സുരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡോക്ടര്‍ എസ്.സന്ധ്യ ഡോക്ടര്‍ മിനു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് തീര്‍ഥങ്കര സ്റ്റാഫ് നേഴ്സ് ഷൈമ ലാബ് ടെക്നീഷ്യന്‍ അനില്‍കുമാര്‍, അജിത. നിത്യ, വീണ, രമ്യ തുടങ്ങിയ മെഡിക്കല്‍ സംഘമാണ് വിപുലമായ ഈ പരിശോധന നടത്തിയത്. ആവശ്യമുള്ളവര്‍ക്ക് സ്രവ പരിശോധന നടത്തുവാനും തീരുമാനമായിട്ടുണ്ട്. ആന്റിജന്‍ പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയെങ്കിലും കോവിഡ് പ്രോട്ടോകോള്‍ മാതൃകപരമായി തുടരണം എന്ന നിര്‍ബന്ധത്തോടെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള എല്ലാ കൗണ്‍സിലര്‍മാരും ഒരാഴ്ച കാലം ക്വോറന്റീനില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.
എങ്കിലും പൊതുജനങ്ങളുടെ അത്യാവശ്യകാര്യങ്ങളുടെ നിര്‍വ്വഹണത്തിനായി നഗരസഭ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, Neeleswaram, COVID-19, All test results are negative