city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Taluk Hospital | മംഗൽപാടി താലൂക് ആശുപത്രിയിൽ രാത്രികാല ചികിത്സ പുനരാരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമിരിക്കുമെന്ന് എകെഎം അശ്റഫ് എംഎൽഎ

ഉപ്പള: (KasargodVartha) മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നിർത്തലാക്കിയ രാത്രികാല ഐ പി, അത്യാഹിത ചികിത്സാ വിഭാഗം പുനരാരംഭിച്ചില്ലെങ്കിൽ നിരാഹാരമടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
Taluk Hospital | മംഗൽപാടി താലൂക് ആശുപത്രിയിൽ രാത്രികാല ചികിത്സ പുനരാരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമിരിക്കുമെന്ന് എകെഎം അശ്റഫ് എംഎൽഎ



താലൂക്ക് ആശുപത്രിയിൽ രാത്രികാല ഐ.പി, അത്യാഹിത വിഭാഗം പുനഃരാരംഭിക്കുക, ആവശ്യമായ ഡോക്ടർമാരെ നിയമിക്കുക, കിഫ്ബി ഫണ്ടുപയോഗിച്ചുള്ള കെട്ടിടനിർമാണം ആരംഭിക്കുക,

ആശുപത്രിയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് യൂത്ത് ലീഗ് മുന്നോട്ട് വച്ചത്. താലൂക്ക് ആശുപത്രിയിൽ മുൻകാലങ്ങളിൽ ഉണ്ടായിരുന്ന രാത്രികാല ചികിത്സ നിർത്തലാക്കിയത് സംസ്ഥാന സർക്കാർ മഞ്ചേശ്വരത്തിന് നൽകിയ നവകേരള സമ്മാനമാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ നിരന്തരമായി കാസർകോട് ജില്ലയോടും മഞ്ചേശ്വരം മണ്ഡലത്തോടും പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ അവഗണന തുടരുകയാണെന്നും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ ഇല്ലെന്നിരിക്കെ മംഗൽപാടി താലൂക്ക് ആശുപത്രി ഒരു പി.എച്ച്.സി നിലവാരത്തിലാണ് നിലവിൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. രാത്രികാല ഐ പി സംവിധാനം പുനരാരംഭിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമാരംഭിക്കുമെന്നും, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

ജന.സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി സ്വാഗതം പറഞ്ഞു, പ്രസിഡൻ്റ് ബി.എം മുസ്തഫ അധ്യക്ഷത വഹിച്ചു.

എം.ബി യൂസഫ്,അസീസ് മരിക്കെ, എ.കെ ആരിഫ്, അസീസ് കളത്തൂർ, സൈഫുള്ള തങ്ങൾ, ഹാദി തങ്ങൾ മൊഗ്രാൽ, അന്തുഞ്ഞി ഹാജി ചിപ്പാർ, അബ്ദുല്ല മാദേരി, പിഎം സലിം, എം.പി. ഖാലിദ്, യൂസഫ് ഉളുവാർ, എ മുഖ്താർ മഞ്ചേശ്വരം, റഹ്മാൻ ഗോൾഡൻ, ഷാഹുൽ ഹമീദ് ബന്ദിയോട്, അഷ്‌റഫ് സിറ്റിസൺ, ലത്തീഫ് അറബി, അസീസ് ഹാജി മഞ്ചേശ്വരം, അസീസ് കളായി, ഹനീഫ് പിബി, അശോക, ഫാറൂഖ് ചെക്ക് പോസ്റ്റ്, ഹാരിസ് പാവൂർ, മജീദ് പച്ചമ്പള, സഹദ് അംഗഡിമുഗർ, നൗഫൽ ന്യൂയോർക്ക്, റസ്സാഖ് പെറോഡി, ഹനീഫ് കുച്ചിക്കാട്, നമീസ്‌ കുദുക്കൊട്ടി, സർഫ്രാസ്‌ ബന്ദിയോട്, അബുൽ റഹ്‌മാൻ ബന്ദിയോട്, ബദ്‌റുദ്ധീൻ കണ്ടത്തിൽ, മുഹമ്മദ് ഉപ്പള ഗേറ്റ്, കെഎഫ് ഇഖ്ബാൽ, ഇർഫാന ഇഖ്‌ബാൽ, ബീഫാത്തിമ ബീബി ഒളയം, മുഹമ്മദ് ഹുസ്സൈൻ മൂസോടി, ശരീഫ് ടിഎം, ഉമ്പായി പെരിങ്കടി, ജമീല സിദ്ദീഖ്, മിസ്‌ബാന ബന്ദിയോട്, ഫഹദ് കോട്ട, കെഎം അബ്ബാസ്, ഫാറൂഖ് ബല്ലംകൂടൽ, ഷാഫി പത്തൊടി, ഹമീദ് തൊട്ട, റഹീം പള്ളം, ഹനീഫ് ബന്ദിയോട്, മുബാറക് ഗുഡ്ഡഗേരി, മൊയ്‌ദു റെഡ് തുടങ്ങിയവർ സംസാരിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Taluk Hospital, AKM Ashraf, Mangalpady, Malayalam News, AKM Ashraf MLA says strike if night treatment not resumed at Mangalpady Taluk Hospital

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia