city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എയിംസ്; കാസർകോടിന് പ്രഥമ പരിഗണയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ കാസർകോട്ട് പ്രതിഷേധം

കാസർകോട്: (www.kasargodvartha.com 07.10.2021) എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ കാസർകോടിന് ഇപ്പോൾ പ്രഥമ പരിഗണനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകിയതിൽ ജില്ലയിൽ പ്രതിഷേധം. സംസ്ഥാന സർകാർ ഇക്കാര്യത്തിൽ ജില്ലയ്ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
                
എയിംസ്; കാസർകോടിന് പ്രഥമ പരിഗണയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ കാസർകോട്ട് പ്രതിഷേധം

ആരോഗ്യമേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസർകോടിന്റെ സ്വപ്‌നമായ എയിംസിനായി നിരന്തര ആവശ്യവും പ്രക്ഷോഭങ്ങളും നടന്നുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മറുപടി വന്നത്. ആരോഗ്യ മന്ത്രിയ്ക്ക് അയച്ച കത്തിൽ എയിംസ് തുടങ്ങുന്നതിനാവശ്യമായ 200 ഏകെർ സ്ഥലം കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

ആരോഗ്യ രംഗത്തെ ജില്ലയുടെ പിന്നോക്കാവസ്ഥ അറിയാവുന്ന ആളെന്ന നിലയിൽ മുഖ്യമന്ത്രി കാസർകോടിന് അനുകൂലമായ തീരുമാനമെടുക്കണമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ വർകിംഗ് ചെയർമാൻ നാസർ ചെർക്കളം പറഞ്ഞു. സംസ്ഥാന സർകാർ തീരുമാനം പുനഃപരിശോധിച്ച് എയിംസിനായി കാസർകോടിന്റെ പേര് ഉൾപെടുത്തി പ്രൊപോസൽ സമർപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹ്യ മാധ്യമങ്ങളിലും അനവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. പണിഷ്മെന്റ് ട്രാൻസ്ഫറുകൾക്ക് മാത്രമാണ് സർകാറുകൾ കാസർകോടിന് പരിഗണ നല്കാറുള്ളതെന്ന് ഇവർ ആരോപിക്കുന്നു.

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്റ്റാറ്റസ് സമരവും ആരംഭിച്ചു. കൂട്ടായ്മ തയ്യാറാക്കിയ 29 സെകൻഡ് ദൈർഘ്യമുള്ള പ്രതിഷേധ വീഡിയോകളാണ് വാട്സ്ആപ്, ഫേസ്ബുക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസുകളായി സജീവമായത്. അനവധി പേരാണ് ഈ സമരത്തിൽ പങ്കുചേരുന്നത്. പ്രദീപ്‌ വെള്ളമുണ്ട, ഹരിത മാനടുക്കം, ശരത് അമ്പലത്തറ, അബ്ദുൽ ഖയ്യൂം കാഞ്ഞങ്ങാട് എന്നിവരാണ് കൂട്ടായ്മയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

Keywords: Kasaragod, News, Kerala, Top-Headlines, Pinarayi-Vijayan, Kozhikode, Cherkala, Social-Media, Government, AIIMS; protest against CM's reply.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia