കാസര്‍കോടിനെ എയിംസിനായി പരിഗണിക്കാതെ അവഗണിക്കുന്നു; ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 1000 ബലൂണുകള്‍ പറത്തി ആരംഭിച്ചു
Jan 13, 2022, 16:03 IST
കാസര്‍കോട് : (www.kasargodvartha.com 13.01.2022) എയിംസ് പ്രെപോസലില്‍ കാസര്‍കോട് ജില്ലയുടെ പേരും ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം ആയിരം ബലൂണുകള്‍ പറത്തിക്കൊണ്ട് ആരംഭിച്ചു.
കേന്ദ്രസര്‍കാര്‍ കേരളത്തിന് നല്‍കുമെന്ന് പറഞ്ഞ എയിംസിനു വേണ്ടിയുള്ള സ്ഥലം നല്‍കേണ്ടത് കേരളസര്‍കാരാണ്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകരോഗം മൂലം ജില്ലയിലെ ഒരുപാട് പേരുടെ ജീവന്‍പൊലിഞ്ഞു, ഇനിയും പതിനൊന്നായിരത്തിലധികം ആളുകളാണ് രോഗത്തെ തുടര്‍ന്ന് ഒന്നെഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ കിടക്കുന്നത്. ചികിത്സയ്ക്കാവശ്യമായ ഒരു സ്‌പെഷാലിറ്റി ആശുപത്രിയോ, ഡോക്ടര്‍മാരോ ഇതുവരെ ജില്ലയിലില്ല.
അതുകൊണ്ടുതന്നെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ മംഗലാപുരത്തെ ആശുപത്രികളിലോ അല്ലെങ്കില്‍ അയല്‍ ജില്ലകളിലെ ആശുപത്രികളിലോ ആണ് ആളുകള്‍ ചികിത്സയ്ക്കായി പോകുന്നത്. കൊറോണ വന്നതോടെ സ്ഥിതി പാടെ മാറി. അതിര്‍ത്തികളടച്ചിട്ടതിനെ തുടര്‍ന്ന് ചികിത്സ നഷ്ടപ്പെടുകയും മുപ്പതോളം ജീവനുകള്‍ പൊലിഞ്ഞുപോവുകയും ചെയ്തു. ഇനിയും ഇത്തരം അവസ്ഥകള്‍ ഉണ്ടായേക്കാം. അത് തടയാനാണ് കാസര്‍കോട് എയിംസ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
കേന്ദ്രസര്‍കാരിന്റെ പരിഗണനയിലിരിക്കുന്ന എയിംസിനായി സര്‍കാര്‍ പരിഗണിച്ചിരിക്കുന്നത് മൂന്ന് മെഡികല്‍ കോളജും ഇരുപത്തഞ്ചിലേറെ സൂപെര്‍ സ്‌പെഷാലിറ്റി ആശുപത്രികളുമുള്ള കോഴിക്കോട് ജില്ലയെയാണ്.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറെയുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള കിനാലൂരിലെ നൂറ്റിനാല്‍പത്തിയെട്ട് ഏകര്‍ ഭൂമിയാണ് എയിംസിനായി പരിഗണിച്ചിരിക്കുന്നത്.
എയിംസിന് കുറഞ്ഞത് ഇരുന്നൂര്‍ ഏകര്‍ ഭൂമി ആവശ്യമാണ്, പതിനായിരം ഏകറിലധികം റവന്യു ഭൂമിയുള്ള, മതിയായ ചികിത്സാ സംവിധാനമില്ലാത്ത, ഒരുപാട് രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുള്ള കാസര്‍കോട് ജില്ലയെ സര്‍കാര്‍ പാടെ അവഗണിക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
ഈ അവഗണനക്കെതിരെ ജില്ലയിലെ ജനങ്ങള്‍ ഒന്നിച്ച എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം സംഘടക സമിതി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി കോര്‍ഡിനേറ്റര്‍ അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, പ്രൊഫസര്‍ ഖാദര്‍ മാങ്ങാട്, പ്രൊഫസര്‍ സുരേന്ദ്രനാഥ്, ഗണേശന്‍ അരമങ്ങാനം, ശരീഫ് അബ്ദുല്ല ബജ്ജങ്കള, എ ഹമീദ് ഹാജി, സുബൈര്‍ പടുപ്പ്, മഹമൂദ് കൈക്കമ്പ, ഹാജി മുഹമ്മദ് അബ്ദുല്‍ ഖാദര്‍, ശാഫി കല്ലുവളപ്പില്‍, ഫറീന കോട്ടപ്പുറം, ആനന്ദന്‍ പെരുമ്പള, ശുക്കൂര്‍ കണാജെ, ഉസ്മാന്‍ കടവത്ത്, താജ്ജുദ്ദീന്‍ പടിഞ്ഞാര്‍, ശ്രീനാഥ് ശശി, ഹസൈനാര്‍ തൊട്ടുംഭാഗം, സുമിത നീലേശ്വരം, ഫാത്വിമ ടി എന്‍ കാഞ്ഞങ്ങാട്, ജസി നീലേശ്വരം, എന്‍ ചന്ദ്രന്‍ പുതുക്കൈ, മറിയക്കുഞ്ഞി കൊളവയല്‍, ശരീഫ് സാഹിബ്, ബശീര്‍ കൊല്ലമ്പാടി, ചിതാനന്ദന്‍ കാനത്തൂര്‍, കെ വിജയ കുമാര്‍ അണങ്കൂര്‍, ഹമീദ് ചേരങ്കൈ, കരീം ചൗക്കി, ശരീഫ് മുഗു, താജുദ്ദീന്‍ ചേരാങ്കൈ, റഹീം നെല്ലിക്കുന്ന്, സിസ്റ്റര്‍ സിനി, മുകുന്ദന്‍ ചീമേനി, റെജി കരിന്തളം, നാസര്‍ പി കെ ചാലിങ്കാല്‍, ഹനീഫ് കാവില്‍, ഉസ്മാന്‍ പള്ളിക്കാല്‍, ഗീതാ സുധീഷ്, മാലതി എകെ, അബ്ബാസ് പമ്മാര്‍, ബാബു അഞ്ചം വയല്‍, സരോജിനി പിപി, എന്‍ ചന്ദ്രന്‍ പുതുക്കൈ, സൂര്യ നാരായണ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്സ്വാഗതം പറഞ്ഞു. ട്രഷറര്‍ സലീം ചൗക്കി നന്ദി പറഞ്ഞു. ആദ്യദിന നിരാഹാര സമരം നാരങ്ങാ നീര് നല്‍കി അവസാനിപ്പിക്കുന്നത് ചിത്രകാരന്‍ ബാലു ഉമേഷ് നഗര്‍ ആണ്.
< !- START disable copy paste -->

Keywords: Kerala, Kasaragod, News, Top-Headlines, District, Hospital, Doctors, COVID-19, Medical College, Kozhikode, Land, Central government, AIIMS, Endosulfan, Environmental problems, AIIMS for Kasargod: The indefinite hunger strike by the People's Alliance began.