Bobby Chemmannur visited | കാസർകോടിന് വേണം എയിംസ്: സമരപന്തൽ സന്ദർശിച്ച് ബോബി ചെമ്മണ്ണൂർ; ഒപ്പമുണ്ടാവുമെന്ന് ഉറപ്പ്
Sep 2, 2022, 16:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ നടക്കുന്ന എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും ഗിനസ് അവാർഡ് ജേതാവുമായ ബോബി ചെമ്മണ്ണൂർ സന്ദർച്ചു.
ജില്ലയിലെ ആരോഗ്യ മേഖലയുടെ സ്വയം പര്യാപ്തതയ്ക്ക് തന്നാൽ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്യുമെന്നും എയിംസ് പ്രൊപോസലിൽ കാസർകോടിന്റെ പേര് ചേർക്കുന്നതിന് വേണ്ടുന്ന ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോബി ചെമ്മണ്ണൂരിനെ വൈസ് പ്രസിഡന്റ് ഫൈസൽ ചേരക്കാടത്ത് ഹാരമണിയിച്ചു. എക്സിക്യൂടീവ് അംഗം സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ട്രഷറർ സലീം സന്ദേശം നന്ദിയും പറഞ്ഞു.
Keywords: AIIMS for Kasaragod: Bobby Chemmannur visited protest venue, Kerala, Kanhangad, Kasaragod, News, Top-Headlines, Hospital, Visit, Protest, President, Bobby Chemmannur.
< !- START disable copy paste -->