city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bicycle Rally | ടീ ഷര്‍ടും ഹെല്‍മറ്റും അണിഞ്ഞ് ലഹരിക്കെതിരെ ഒരുങ്ങിയിറങ്ങി കാസര്‍കോട് കലക്ടര്‍; സൈകിളില്‍ യാത്ര നയിച്ചത് 3.5 കിലോമീറ്റര്‍; കുട്ടിക്കാലത്തെ കമ്പം മറന്നില്ല

കാസര്‍കോട്: (www.kasargodvartha.com) ഹെല്‍മെറ്റും ലഹരി വിരുദ്ധ സന്ദേശ ടീ ഷര്‍ടും ധരിച്ച് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. കൂടെ സൈകിളോട്ടക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് പെഡലേഴ്സിന്റെ പ്രവര്‍ത്തകരും. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച മാരക ലഹരിക്കെതിരായ ബോധവത്കരണ സൈകിള്‍ റാലി സൈക്ലോതോണിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു കലക്ടര്‍.

Bicycle Rally | ടീ ഷര്‍ടും ഹെല്‍മറ്റും അണിഞ്ഞ് ലഹരിക്കെതിരെ ഒരുങ്ങിയിറങ്ങി കാസര്‍കോട് കലക്ടര്‍; സൈകിളില്‍ യാത്ര നയിച്ചത് 3.5 കിലോമീറ്റര്‍; കുട്ടിക്കാലത്തെ കമ്പം മറന്നില്ല

കുട്ടിക്കാലത്ത് സൈക്ലിങില്‍ കമ്പമുണ്ടായിരുന്നതിനാല്‍ റാലിയില്‍ താനും പങ്കുചേരുന്നതായി കലക്ടര്‍ പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വരെ മൂന്നര കിലോമീറ്ററിലധികം നീണ്ട സൈകിള്‍ റാലിക്ക് കലക്ടര്‍ നേതൃത്വം നല്‍കി. കാസര്‍കോട് പെഡലേഴ്സിനൊപ്പം സൈകിള്‍ യാത്രയെ ഇഷ്ടപ്പെടുന്ന തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളിലെ എസ്പിസി കാഡറ്റുകളും റാലിയില്‍ അണി ചേര്‍ന്നു.
             
Bicycle Rally | ടീ ഷര്‍ടും ഹെല്‍മറ്റും അണിഞ്ഞ് ലഹരിക്കെതിരെ ഒരുങ്ങിയിറങ്ങി കാസര്‍കോട് കലക്ടര്‍; സൈകിളില്‍ യാത്ര നയിച്ചത് 3.5 കിലോമീറ്റര്‍; കുട്ടിക്കാലത്തെ കമ്പം മറന്നില്ല

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സൈക്ലോതോണ്‍ ഫ്ലാഗ് ഓഫ് ചടങ്ങ് കലക്ടര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യുടി എക്സൈസ് കമീഷണര്‍ ഡി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതവും അസി. എഡിറ്റര്‍ ജി എന്‍ പ്രദീപ് നന്ദിയും പറഞ്ഞു. കാസര്‍കോട് പെഡലേഴ്സിന്റെ സ്നേഹോപഹാരം കലക്ടര്‍ക്ക് കൈമാറി.

Keywords:  Against drugs: District collector led bicycle rally, Kerala,Kasaragod,Bicycle,news,Top-Headlines,District Collector,Drugs.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia