city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bank Secretary | പിതാവ് സെക്രടറിയായിരുന്ന ബാങ്കില്‍ 17 വര്‍ഷത്തിന് ശേഷം മകളും അതേ പദവിയിലെത്തി; കേരളപ്പിറവി ദിനത്തില്‍ വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കില്‍ ചരിത്ര നിമിഷം

വെള്ളരിക്കുണ്ട്: (www.kasargodvartha.com) 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ സെക്രടറിയായിരുന്ന ബാങ്കില്‍ മകള്‍ സെക്രടറിയായി എത്തിയപ്പോള്‍ അത് വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കിന് കേരളപ്പിറവിദിനത്തില്‍ ചരിത്ര നിമിഷമായി മാറി. എളേരിയിലെ കാട്ടൂര്‍ കുഞ്ഞിക്കണ്ണന്‍ - പയ്യാടക്കത്ത് രമണി അമ്മ ദമ്പതികളുടെ മകള്‍ ലതികയാണ് ചൊവ്വാഴ്ച വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കില്‍ സെക്രടറിയായി ചുമതലയേറ്റത്.
              
Bank Secretary | പിതാവ് സെക്രടറിയായിരുന്ന ബാങ്കില്‍ 17 വര്‍ഷത്തിന് ശേഷം മകളും അതേ പദവിയിലെത്തി; കേരളപ്പിറവി ദിനത്തില്‍ വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കില്‍ ചരിത്ര നിമിഷം

ഇടപാടിലൂടെയും നിക്ഷേപങ്ങളിലൂടെയും മലയോരത്ത് മാതൃകാ ബാങ്കായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി ബാങ്കിന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത സെക്രടറി സ്ഥാനത്തേക്ക് എത്തുന്നത്. ചരിത്ര നിയോഗത്തിന് സാക്ഷിയാവാന്‍ ബാങ്ക് ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പുറമെ ഒരുകാലത്ത് ബാങ്കിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ച പിതാവ് വിവി കുഞ്ഞിക്കണ്ണനും എത്തിയിരുന്നു.
          
Bank Secretary | പിതാവ് സെക്രടറിയായിരുന്ന ബാങ്കില്‍ 17 വര്‍ഷത്തിന് ശേഷം മകളും അതേ പദവിയിലെത്തി; കേരളപ്പിറവി ദിനത്തില്‍ വെസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കില്‍ ചരിത്ര നിമിഷം

കേരള കോ-ഓപറേറ്റിവ് സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ലതിക 2009 ലാണ് വെസ്റ്റ് എളേരി ബാങ്കില്‍ ക്ലര്‍കായി ജോലിയില്‍ പ്രവേശിച്ചത്. 2006 ല്‍ സെക്രടറിയായി വിരമിച്ച കുഞ്ഞിക്കണ്ണന്‍, വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മകള്‍ താനിരുന്ന കസേരയില്‍ ഇരുന്ന് കാണാനുള്ള ഭാഗ്യമുണ്ടായത്തിന്റെ സന്തോഷത്തിലാണ്. ലളിതമായ ചടങ്ങില്‍ കേരള ബാങ്ക് ഡയറക്ടറും ബാങ്ക് പ്രസിഡണ്ടുമായ സാബു എബ്രഹാം പൂച്ചെണ്ട് നല്‍കി ലതികയെ സ്വീകരിച്ചു. അച്ഛന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് സെക്രടറിയുടെ ചുമതല ഏറ്റെടുത്തത്. വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഒയിലെ ജീവനക്കാരന്‍ രാജേഷ് ഭര്‍ത്താവാണ്.

Keywords:  Latest-News, Kerala, Kasaragod, Vellarikundu, Top-Headlines, Bank, Secretary, After 17 years daughter also reached father's same position.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia