അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരണപ്പെട്ടു
Jun 26, 2020, 10:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഭിഭാഷകന്‍ മരണപ്പെട്ടു. അതിഞ്ഞാലിലെ കെ എം ബഷീര്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാണിക്കോത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല.
അതിഞ്ഞാലിലെ പരേതനായ അബ്ദുര്‍ റഹ് മാന്‍- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സാഹിന (ഉദുമ, പാക്യാര). മക്കള്‍: ഷഹബാദ്, സാബിദ്, ഷഹബാസ് (മൂന്ന് പേരും പാലക്കുന്ന് ഗ്രീന്‍വുഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്). സഹോദരങ്ങള്‍: മുഹമ്മദ് (ഓട്ടോഡ്രൈര്‍), മുസ്തഫ, ഹമീദ് (ഇരുവരും ഗള്‍ഫ്), ആമിന, സഫീന, പരേതനായ അസിനാര്‍. മൃതദേഹം അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, news, Kanhangad, Death, Advocate died due to illness
< !- START disable copy paste -->