Administrative Tribunal Order | കാസർകോട്ടെ എൽഡി ക്ലർക് നിയമനത്തിൽ നിർണായക വിധി; 50% സംവരണം ഭാഷാന്യൂനപക്ഷത്തിന് നൽകണമെന്ന് ഉത്തരവിറക്കാൻ കലക്ടർക്ക് അധികാരമില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ
Jun 15, 2022, 16:41 IST
കാസർകോട്: (www.kasargodvartha.com) ജില്ലയിലെ ന്യൂനപക്ഷ മേഖലയിൽ എൽഡി ക്ലർക് തസ്തികയിൽ 50% സംവരണം ഭാഷാന്യൂനപക്ഷത്തിന് നൽകണമെന്ന് ഉത്തരവിറക്കാൻ കലക്ടർക്ക് അധികാരമില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിന്റെ വിധി. 1977, 2013 എന്നീ വർഷങ്ങളിൽ ഇറങ്ങിയ സർകുലർ മുൻനിർത്തി ജില്ലാ കലക്ടർ 2020 മാർച് അഞ്ചിന് പുറത്തിറക്കിയ ഉത്തരവ് (No. DCKSGD/307/2019-m2) ചോദ്യം ചെയ്തുനൽകിയ പരാതിയിലാണ് ട്രൈബൂണൽ അംഗം ബെന്നി ഗെർവാസിസ് നിർണായക വിധി പുറപ്പെടുവിച്ചത്.
ജില്ലാ കലക്ടർക്ക് എ എട്ട്, എ ഒമ്പത് (A8, A9) എന്നിവ പ്രകാരം 50% സംവരണം നിശ്ചയിക്കാനുള്ള ഉത്തരവായ എ പത്ത് (A 10) പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന വാദിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചു. ഭാഷാ ന്യൂനപക്ഷ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളിലെ പ്രസ്തുത മേഖലയിലെ ഓഫീസുകളിൽ ആവശ്യമെങ്കിൽ എൽ ഡി കന്നഡ, മലയാളം എന്നാക്കി തസ്തികമാറ്റം വരുത്താൻ അതാത് വകുപ്പു മേധാവികൾക്ക് അധികാരം നൽക്കുന്നതാണ് എ എട്ട്, എ ഒമ്പത്.
ഇവ തെറ്റായി വ്യാഖാനിച്ച് എ പത്ത് പോലൊരു ഉത്തരവ് പുറപ്പെടുവിക്കാനും 50% സംവരണം നിശ്ചയിക്കാനും മറ്റുള്ള വകുപ്പുകളോട് അങ്ങനെ ചെയ്യാൻ നിർദേശിക്കാനും ജില്ലാ കലക്ടർക്ക് അധികാരമില്ലെന്ന് ട്രൈബൂണൽ നിരീക്ഷിച്ചു. വിവിധ വകുപ്പ് മേധാവികൾ എ എട്ട്, എ ഒമ്പത് സർകുലർ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് സർകുലർ പ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവാദിത്തമെന്നും ട്രൈബൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഓഫീസുകളിൽ ന്യൂനപക്ഷ ഭാഷ കൈകാര്യം ചെയ്യാൻ ഓഫീസർമാർ വേണോ എന്നു നിശ്ചിയിക്കാനുള്ള അധികാരം അതത് വകുപ്പ് മേധാവികളിൽ തന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്നും ട്രൈബൂണൽ പറഞ്ഞു. ജിദീഷ്, മുഹമ്മദ് റിയാസ്, ഇർശാദ് ഖാൻ, വരുൺ രാജ്, ശരത് എന്നിവരാണ് ട്രൈബൂണലിനെ സമീപിച്ചത്.
Keywords: Kasaragod, Kerala, News, Top-Headlines, LDC, District Collector, Complaint, Court, Administrative Tribunal says Collector has no power to order 50% reservation in LD clerk appointment for linguistic minorities. < !- START disable copy paste -->