Shiyas Kareem | പീഡനക്കേസ്: യുവതിയുമൊത്ത് മറയൂരിലെ റിസോർടിൽ പോയിട്ടില്ലെന്ന് നടൻ ശിയാസ് കരീം; തെളിവ് നിരത്തി പൊലീസ്; ഫോൺ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു
Oct 20, 2023, 16:53 IST
ചന്തേര: (KasargodVartha) ജിം ട്രെയിനറായ യുവതിയെ പീഡിപ്പിക്കുകയും ബിസിനസ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ നടൻ ശിയാസ് കരീമിനെ രണ്ട് ദിവസമായി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. യുവതിയുമൊത്ത് മറയൂരിലെ ഗ്രീൻ മൗണ്ട് റിസോർടിൽ പോയിട്ടില്ലെന്നായിരുന്നു താരം ആദ്യം ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ ശിയാസ് അവിടെ പോയിരുന്നുവെന്നതിന്റെ മുഴുവൻ തെളിവുകളും നിരത്തിയതോടെ ഉത്തരം മുട്ടിയെന്നാണ് വിവരം.
തന്റെ നഗ്‌ന ചിത്രം മോർഫ് ചെയ്ത് ശിയാസിന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് യുവതി മൊഴി നൽകിയതിനെ തുടർന്ന് കോടതിയുടെ അനുമതിയോടെ നടന്റെ ഫോൺ പരിശോധിച്ചു. ഇതിന് മുമ്പും ഫോൺ പരിശോധിച്ചിരുന്നുവെങ്കിലും കോടതി അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ ഫോൺ മടക്കി കൊടുത്തിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിൽ ശിയാസിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ ഫോൺ തിരിച്ചു നൽകുകയുള്ളൂ.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ, ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് ശിയാസ് മൊഴി നൽകിയത്. കേസെടുത്തപ്പോൾ ദുബൈയിലായിരുന്ന നടൻ, ചെന്നൈ വിമാനത്താവളം വഴി തിരിച്ചുവരുന്നതിനിടെ ലുക് ഔട് നോടീസ് പ്രകാരം എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും ചന്തേര പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് ശിയാസിനെ ചന്തേരയിൽ എത്തിച്ച് മൊഴിയെടുത്ത ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യം നൽകി വിട്ടയച്ചിരുന്നു. ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കീഴ്കോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെയോ സാക്ഷികളെയോ ഭീഷണിപ്പെടുത്തരുതെന്നും പാസ്പോര്‍ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം നൽകിയിരുന്നത്. യുവതി മുമ്പ് വിവാഹിതയായിരുന്ന കാര്യവും കുട്ടിയുള്ള കാര്യവും ബോധപൂർവം മറച്ചുവെക്കുകയും എറണാകുളത്ത് വന്നപ്പോൾ മകനെ ഇളയ സഹോദരനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തുവെന്നാണ് ശിയാസ് പൊലീസിന് മൊഴി നൽകിയിരുന്നത്.
Keywords: News, Kerala, kasaragod, Chandera, Police, Investigation, Custody, Actor Shiyas Kareem said that he did not go to resort in Marayur with woman.
< !- START disable copy paste -->