കുരുന്നുകളെ വിസ്മയിപ്പിക്കാൻ മുഖം മാറി പ്രീപ്രൈമറി സ്‌കൂളുകൾ; പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കളിമൂലകളൊരുങ്ങി
Sep 21, 2021, 21:29 IST
കാസർകോട്: (www.kasargodvartha.com 21.09.2021) പ്രീപ്രൈമറി കുട്ടികളെ സ്വീകരിക്കാന്‍ കൗതുകങ്ങളുടെ കളിമൂലകളൊരുക്കി കാസര്‍കോട് ബി ആര്‍ സി. സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പ്രീ സ്‌കൂളുകളിലെ ആക്ടിവിറ്റി കോര്‍ണറുകളുടെ ഉപജില്ലാതല ഉദ്ഘാടനം അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌കൂളില്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ നിര്‍വഹിച്ചു.
കാസര്‍കോട് ബി ആര്‍ സി പരിധിയിലെ 11 അംഗീകൃത പ്രീപ്രൈമറികളിലാണ് പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കളിമൂലകളൊരുങ്ങിയത്. സമഗ്ര ശിക്ഷയുടെ പ്രത്യേക ഫൻഡുപയോഗിച്ച് ഉപജില്ലയിലെ പ്രീപ്രൈമറി അധ്യാപകരുടെയും പ്രവൃത്തിപരിചയ അധ്യാപികമാരുടെയും കൂട്ടായ്മയിലാണ് വ്യത്യസ്ത കോര്‍ണറുകള്‍ വിദ്യാലയങ്ങളില്‍ സജ്ജീകരിച്ചത്.
കോർണറുകളിൽ അഭിനയം, ചിത്രകല, സംഗീതം, നിർമാണം, വായന, ഗണിതം, ശാസ്ത്രം വിഷയങ്ങളിൽ കുട്ടികളെ ആകർഷിക്കും വിധത്തിലുള്ള കൗതുകം നിറയുന്ന ഉപകരണങ്ങളും ഉൽപന്നങ്ങളുമാണ് ശിൽപശാലകളിലൂടെ രൂപപ്പെടുത്തിയിട്ടുള്ളത്. കോവിഡാനന്തരം പ്രീ സ്‌കൂളുകൾ തുറക്കുമ്പോൾ ഏറ്റവും മികച്ച പഠനാനുഭവങ്ങൾ കുരുന്നുകൾക്ക് നൽകാനാകും വിധത്തിൽ സജ്ജമായിരിക്കുകയാണ് ജില്ലയിലെ പ്രീ സ്‌കൂളുകൾ.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമിറ്റി ചെയര്‍പേഴ്‌സന്‍ രജനി അധ്യക്ഷത വഹിച്ചു. കാസര്‍കോട് എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, മായിപ്പാടി ഡയറ്റ് ഫാകല്‍റ്റി ഡോ. വിനോദ്കുമാര്‍ പെരുമ്പള, വാര്‍ഡ് കൗണ്‍സിലര്‍ അശ്വനി നായക്, പ്രഥമാധ്യപിക കെ.എ യശോദ, പി ടി എ പ്രസിഡന്റ് സുരേന്ദ്രന്‍, റോഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ബ്ലോക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ടി ഖാസിം സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക ശൈലജ നന്ദിയും പറഞ്ഞു.

keywords: Kerala, Kasaragod, News, Adkathbail, School, Childrens, Study class, Activity corner set up in Pre-primary schools
< !- START disable copy paste -->