city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് പ്രാദേശീക സർക്കാർ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടി: ഹക്കീം കുന്നിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2020) പ്രാദേശിക  സർക്കാർ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുന്ന സമീപനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ അവ മതിപ്പെടുത്താനെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ആരോപിച്ചു.
സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് പ്രാദേശീക സർക്കാർ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുന്ന നടപടി: ഹക്കീം കുന്നിൽ


പ്രാദേശിക ഫണ്ട്  വെട്ടിക്കുറച്ച സർക്കാർ സമീപനത്തിനെതിരെ കാഞ്ഞങ്ങാട് മുൻസിപ്പൽ  ഓഫീസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി വി ബാലകൃഷ്ണൻ, വി ഗോപി, ഡോ. വി ഗംഗാധരൻ, അഡ്വ. പി ബാബുരാജ്, പത്മരാജൻ ഐങ്ങോത്ത്, യു വി അബ്ദുർ റഹ്‌മാൻ, എം കുഞ്ഞികൃഷ്ണൻ, എം എം നാരായണൻ പ്രവീൺ തോയമ്മൽ, കെ പി മോഹനൻ, എൻ കെ രത്നാകരൻ, എച്ച് ബാലൻ, സുജിത്ത് പുതുക്കൈ എന്നിവർ പ്രസംഗിച്ചു.

ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് മുൻസിപ്പൽ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.


Keywords: Kasaragod, Kanhangad, Kerala, News, Government, Congress, Action taken by the government to destabilize local government systems: Hakeem Kunnil

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia