യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്ലിം ലീഗ്
Dec 1, 2016, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 01/12/2016) മുളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
കൊലപാതക രാഷ്ട്രീയം കുലത്തൊഴിലാക്കിയ സി.പി.എം അധികാരത്തിന്റെ ഹുങ്കില്‍ നിരപരാധികളെ കൊലക്കത്തിക്കിരയാക്കി പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുകയാണ്. രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള നിസാര പ്രശ്നം രാഷ്ട്രീയവല്‍ക്കരിച്ച് നാട്ടിലെ ചെറുപ്പക്കാരെ തമ്മിലടിപ്പിക്കാനുള്ള ശ്രമം പോലീസിന്റെ സന്ദര്‍ഭോജിതമായ ഇടപെടലുകള്‍ മൂലം നടന്നില്ലെങ്കിലും സി.പി.എം അടങ്ങിയിരുന്നില്ല. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം സി.പി.എം പൊലീസിനെതിരെ തിരിയുകയും ഏരിയാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ചെയ്തതാണ്.
സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഖാദറിനെ വകവരുത്തിയത്. അബ്ദുല്‍ ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി ഗൂഡാലോചനയുടെ പേരില്‍ കേസെടുക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
Related News:
യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords: Kasaragod, Kerala, Death, Murder-case, Muslim-league, Abdul Rahman's murder: Muslim league statement.