city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസര്‍കോടു നിന്നുള്ള പ്രവര്‍ത്തകരും

ഡൽഹി: (www.kasargodvartha.com 06/02/2015) രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തിനായി കാസര്‍കോടു നിന്നുള്ള പ്രവര്‍ത്തകരും സജീവ പ്രചരണത്തിനിറങ്ങി. എ.എ.പിയുടെ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ മൊയ്തീന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ ഇംദാദ് ബ്യാരി, നേതാക്കളായ പുരുഷോത്തമന്‍, ഖലീല്‍, അബ്ദുല്ല തുടങ്ങി 15 ഓളം വരുന്ന സജീവ പ്രവര്‍ത്തകരാണ് എ.എ.പിക്ക് ഡല്‍ഹിയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയത്.

ഇവരെ കൂടാതെ ഖത്തര്‍, ദുബൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ എ.എ.പി പ്രവര്‍ത്തകരായ നിരവധി പേരും ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയിരുന്നു. എ.എ.പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ അരവിന്ദ് കെജ്രിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലും വന്ദനാകുമാരി മത്സരിക്കുന്ന ശാലിമാര്‍ബാദ്, മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതി മത്സരിക്കുന്ന മാളവ്യ നഗര്‍, ആദര്‍ശ് രവി മത്സരിക്കുന്ന കരോള്‍ബാഗ്, മനീഷ് സിസോഭി മത്സരിക്കുന്ന പട്ട്ഗഞ്ചി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവര്‍ പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്.

ഏഴ് ലക്ഷത്തോളം മലയാളികള്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ടെങ്കിലും മൂന്ന് ലക്ഷത്തോളം പേര്‍ മാത്രമേ ഇവിടെ വോട്ടര്‍മാരായി ഉള്ളൂവെന്നാണ് കണക്കാക്കുന്നത്. മലയാളി വോട്ടര്‍മാര്‍ക്കിടയിലാണ് ഇവര്‍പ്രധാനമായും പ്രവര്‍ത്തിച്ചത്. ഇത്തവണ എ.എ.പി. 50 സീറ്റിലേറെ നേടിക്കൊണ്ട് ഉജ്വലമായി ഭരണത്തില്‍ തിരിച്ചെത്തുമെന്നാണ് കാസര്‍കോട് ജില്ലയില്‍ നിന്നും പ്രചരണത്തിന് പോയ പ്രവര്‍ത്തകര്‍ പറയുന്നത്.

പരാജയ ഭീതി പൂണ്ട ബി.ജെ.പി കേന്ദ്രമന്ത്രിസഭയെ ഒന്നടങ്കം തന്നെ ഡല്‍ഹിയില്‍ ഇറക്കിയിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. വെള്ളം, വൈദ്യൂതി തുടങ്ങിയ ജനകീയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ച് കൊണ്ടാണ് എ.എ.പിയുടെ പ്രവര്‍ത്തനമെന്നും ഇവർ പറയുന്നു.

അരവിന്ദ് കെജ്രിവാളിന്റെ 49 ദിവസത്തെ ഭരണം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്. അടിസ്ഥാന വിഷയങ്ങളിലൂന്നിയുള്ള പ്രചരണം സാധാരണക്കാരന്‍ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് നടത്തുന്നത്. നാല് മാസമായി എ.എ.പി നടത്തി വന്ന ഈ പ്രചാരണപ്രവര്‍ത്തനം വലിയ രീതിയിലാണ് ജനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.

സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, തൊഴിലാളികള്‍ തുടങ്ങി നാനാമേഖലയിലുള്ള ജനവിഭാഗങ്ങള്‍ എഎപിയുടെ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓട്ടോ തൊഴിലാളികളില്‍ 99 ശതമാനത്തിലേറെ വോട്ടും എഎപിക്ക് ലഭിക്കുമെന്നാണ് ആംആദ്മി പ്രവര്‍ത്തകര്‍ പറയുന്നത്.

പുറത്തു വന്ന തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ടെന്നും കൊട്ടിക്കലാശത്തില്‍ ഇത് പ്രകടമായിരുന്നുവെന്നും കാസര്‍കോട്ടെ എഎപി പ്രവര്‍ത്തകര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കാസര്‍കോടു നിന്നുള്ള പ്രവര്‍ത്തകരും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia