Accident | റെയില്‍വെ പാത പരിശോധിക്കുന്നതിനിടയില്‍ ട്രാക്മാന് തീവണ്ടി തട്ടി മരിച്ചു
Nov 4, 2023, 19:33 IST
കുമ്പള: (KasargodVartha) റെയില്‍വെ പാത പരിശോധിക്കുന്നതിനിടയില്‍ ട്രാക്മാന് ട്രെയില്‍ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി പാഗോട്ടി നവീന്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.15 മണിയോടെ ഷിറിയ റെയില്‍വേ പാതയില്‍ വെച്ചായിരുന്നു അപകടം.
മുട്ടം മുതല്‍ കുമ്പള വരെയുള്ള റെയില്പാളത്തിന്റെ പരിശോധന ചുമതല നവീനാണ്. ഷിറിയ പാലത്തിനു സമീപം വെച്ച് പാത പരിശോധിക്കുന്നതിനിടെ ചെന്നൈയില്‍ നിന്നും മംഗുളൂരിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപര്ഫാസ്റ്റ് ഇടിച്ചാണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. നവീന്‍ ഏതാനും വര്‍ഷം മുമ്പാണ് റെയില്‍വെ ജോലിയില്‍ പ്രവേശിച്ചത്. അപകടവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Malayalam News, Kasaragod News, Accident, A trackman killed by a train while inspecting a railway line.
< !- START disable copy paste --> മുട്ടം മുതല്‍ കുമ്പള വരെയുള്ള റെയില്പാളത്തിന്റെ പരിശോധന ചുമതല നവീനാണ്. ഷിറിയ പാലത്തിനു സമീപം വെച്ച് പാത പരിശോധിക്കുന്നതിനിടെ ചെന്നൈയില്‍ നിന്നും മംഗുളൂരിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപര്ഫാസ്റ്റ് ഇടിച്ചാണ് അപകടമുണ്ടായത്.