ടി.ഇ അബ്ദുല്ലയ്ക്ക് പിന്നാലെ എ. അബ്ദുര്‍ റഹ് മാനും മത്സര രംഗത്തുനിന്നും പിന്മാറി
Oct 9, 2015, 23:44 IST
കാസര്‍കോട്: (www.kasargodvartha.com 09/10/2015) ടി.ഇ അബ്ദുല്ലയ്ക്ക് പിന്നാലെ മുന്‍ നഗരസഭാ വൈസ് ചെയര്‍മാനും ഡി.പി.സി അംഗവുമായ എ അബ്ദുര്‍ റഹ് മാനും നഗരസഭാ തിരഞ്ഞെടുപ്പ് മത്സര രംഗത്ത്നിന്നും പിന്മാറി. ഇത് സംബന്ധിച്ച് എ. അബ്ദുര്‍ റഹ് മാന്‍ മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റിക്ക് കത്ത് നല്‍കിയതായാണ് വിവരം. അബ്ദുര്‍ റഹ് മാനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് ഫോര്‍ട്ട് റോഡ് ലീഗ് വാര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്ന് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ലിസ്റ്റ് നല്‍കിയിട്ടുണ്ട്. മറ്റ് എതാനും പേരുകളും ശാഖാ കമ്മിറ്റി നല്‍കിയിരുന്നു.
അബ്ദുര്‍ റഹ് മാനോട് മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായ ആവശ്യപ്പെടുന്നതിന് തൊട്ടു മുമ്പാണ് തന്നെ മത്സരരംഗത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയത്. ടി.ഇ അബ്ദുല്ല പിന്മാറിയതോടെ അബ്ദുര്‍ റഹ് മാനെ കാസര്‍കോട് നഗരസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം കടുത്ത സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.
അബ്ദുര്‍ റഹ് മാനും പുതുമുഖങ്ങള്‍ക്ക് വേണ്ടി മാറിനില്ക്കാന് സന്നദ്ധത മുമ്പേ അറിയിച്ചിരുന്നു. എന്നാല്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യം നഗരസഭയില്‍ ഉണ്ടാകണമെന്ന നേതൃത്വത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി എ. അബ്ദുര്‍ റഹ് മാന്‍ മത്സരിക്കുമെന്നുതന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് അബ്ദുര്‍ റഹ് മാനും മത്സര രംഗത്തില്ലെന്ന ഉറച്ച തീരുമാനം കൈക്കൊണ്ടത്.

Keywords : Kasaragod, Kerala, T.E Abdulla, Election-2015, Municipality, A Abdul Rahman, A Abdul Rahman will not contest.