Died | ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി 9 കാരന്റെ ദാരുണാന്ത്യം; നടുക്കം മാറാതെ നാട്
May 9, 2023, 11:17 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി ഒമ്പതുകാരന്‍ ദാരുണമായി മരിച്ചതിന്റെ നടുക്കം മാറാതെ നാട്. ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ താമരശേരിയില്‍ സുധീഷിന്റെ മകന്‍ സാരംഗ് ആണ് മരിച്ചത്. കമ്പല്ലൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ സാരി ഉപയോഗിച്ചാണ് ഊഞ്ഞാല്‍ കെട്ടിയിരുന്നത്. പിന്നീട് ഊഞ്ഞാലില്‍ സാരംഗിനെ കുടുങ്ങി വീണ് കിടക്കുന്നതായി കണ്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ടത്തിന് അയച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സഹോദരി: ശ്വേത.

Keywords: Obituary, Kerala News, Malayalam News, Chittarikkal News, Kasaragod News, 9-year-old boy died in swing tragedy.
< !- START disable copy paste -->