7,000 രൂപയുടെ എഞ്ചിന്‍ഭാഗം മാറ്റാനാവാതെ കെ.എസ്.ആര്‍.ടി.സി. ബസ് കട്ടപ്പുറത്ത് തന്നെ; നഷ്ടം ഒന്നരലക്ഷം രൂപ
Jan 25, 2015, 09:19 IST
കാസര്‍കോട്: (www.kasargodvartha.com 25/01/2015) 7,000 രൂപയുടെ എഞ്ചിന്‍ഭാഗം മാറ്റാനാവാതെ കാസര്‍കോട്-കോട്ടയം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കട്ടപ്പുറത്ത് തന്നെ. ഇതു മൂലമുള്ള നഷ്ടം ഒന്നര ലക്ഷവും. കാസര്‍കോട് ഡിപ്പോയില്‍ ഏറ്റവും ലാഭകരമായി സര്‍വീസ് നടത്തുന്ന ബസായിരുന്നു ഇത്. നാലു ദിവസമായി ബസിന്റെ എഞ്ചിന്‍ ഭാഗം തകരാറിലാണ്.
എഞ്ചിനുള്ളിലെ ടര്‍ബോ സ്പ്ലിറ്റ് ബുഷ് കിട്ടാത്തതിനാലാണ് ബസ് നിരത്തിലിറക്കാന്‍ സാധിക്കാത്തത്. 7,000 രൂപ വില വരുന്ന ബുഷ് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌റ്റോറുകളില്‍ ലഭിക്കാത്തതിനാല്‍ അധികൃതര്‍
പുറത്തുനിന്ന് വാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കാസര്‍കോട്ട് സൂപ്പര്‍ എക്‌സ്പ്രസ് ബസുകള്‍ രണ്ടെണ്ണമാണ് ഉള്ളത്. രണ്ടും കോട്ടയം സര്‍വീസ് നടത്തുന്നതാണ്. അതനുസരിച്ച് മുന്‍കൂട്ടി റിസര്‍വേഷന്‍ നല്‍കുന്നു. ഒരു ബസ് തകരാറിലായതിനാല്‍ പകരം സൂപ്പര്‍ എക്‌സ്പ്രസ് ബസ് നിരത്തിലിറക്കിയാല്‍ നിരക്കില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കുമെന്ന് ഭയന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ് അധികൃതര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: Kasaragod, Kerala, KSRTC-bus, Engine problem, Cash,
Advertisement: