city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കല്‍പണകള്‍ കേന്ദ്രീകരിച്ച് മണല്‍ക്കടത്ത്; ഏഴ് ലോറികള്‍ പിടിച്ചു; ഏഴ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: (www.kasargodvartha.com 24/01/2015) പണി നിര്‍ത്തിയ ചെങ്കല്‍പ്പണകള്‍ കേന്ദ്രീകരിച്ച് വ്യാപകമയി മണല്‍ക്കടത്തുന്ന ഏഴ് ലോറികള്‍ മഞ്ചേശ്വരം പോലീസ് പിടികൂടി. ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. കേരളകര്‍ണാടക അതിര്‍ത്തിയിലാണ് ഉപയോഗശൂന്യമായി കിടക്കുന്ന ചെങ്കല്‍പണകളില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്ന ലോറികളെ പോലീസ് പിടി കൂടിയത്. ലോറിയിലെ ഡ്രൈവര്‍മാരായ നരിക്കുനി അബ്ദുല്‍ റൗഫ്(30), പേരാവൂര്‍ പി.പി.ദിനേശന്‍(40), മടവൂര്‍ എന്‍.പി.ഫിറോസ്(24), പൊയിനാച്ചി അബ്ദുല്‍ ഫാറൂഖ്(35), പാറശ്ശാല റിജു(28), കതിരൂര്‍ മജീഷ്(28), മലപ്പുറം എം.സൈനുദ്ദീന്‍(35) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കേരള-കര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ച് വ്യാപകമായി മണല്‍കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് പോലീസ് പരിശോധന ശക്തമാക്കിയതിലൂടെയാണ് ലോറികള്‍ പിടികൂടാനായത്. അന്യസംസ്ഥാനങ്ങളുടെ പേരില്‍ നിര്‍മിക്കുന്ന വ്യാജപാസുകള്‍ ഉപയോഗിച്ച് ജില്ലയ്ക്ക് പുറത്തേക്കും മണല്‍ കടത്തുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലും ഏതാനും ലോറികള്‍ പിടിയിലായിരുന്നു.
ചെങ്കല്‍പണകള്‍ കേന്ദ്രീകരിച്ച് മണല്‍ക്കടത്ത്; ഏഴ് ലോറികള്‍ പിടിച്ചു; ഏഴ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്‍മാന്‍

Keywords:  Kasaragod, Kerala, Manjeshwaram, Police, case, Driver, Sand-Lorry, Lorry, arrest, 7 sand lorry seized; 7 arrested.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia