സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടികൊണ്ടു പോയി 65 ലക്ഷം കൊള്ളയടിച്ചെന്ന കേസ്; പിടിയിലാവാനുള്ള 6 പേർക്കായി ലുക്ഔട് നോടീസ് പുറപ്പെടുവിച്ച് പൊലീസ്; വിവരം ലഭിക്കുന്നവർ അറിയിക്കാൻ നിർദേശം
Dec 15, 2021, 10:34 IST
കാസര്‍കോട്: (www.kasargodvartha.com 15.12.2021) സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ കാര്‍ സഹിതം തട്ടികൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസില്‍ ഇനിയും പിടിയിലാവാനുള്ള ആറ് പേർക്കായി പൊലീസ് ലുക്ഔട് നോടീസ് പുറപ്പെടുവിച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ എ ജി ശഹീര്‍ എന്ന ശഹീര്‍ റഹിം (34), കണ്ണൂര്‍ ജില്ലയിലെ മുബാറക് (27), തൃശൂര്‍ ജില്ലയിലെ എഡ്വിന്‍ തോമസ് (24), എറണാകുളം ജില്ലയിലെ ആ്ന്റണി ലൂയിസ് എന്ന ആന്റപ്പന്‍ (28), വയനാട് ജില്ലയിലെ സുജിത് (26), ജോബീഷ് ജോസഫ് (23) എന്നിവര്‍ക്കായാണ് ലുക്ഔട് നോടീസിറക്കിയത്.
മൊഗ്രാല്‍ പുത്തൂരില്‍ പാലത്തിന് സമീപത്ത് നിന്നും സപ്തംബർ 22 ന് ബുധനാഴ്ച ഉച്ചയോടെ, തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിരുന്നു. വയനാട് ജില്ലയിലെ അഖിൽ ടോമി (27), അനു ഷാജു (28), തൃശൂരിലെ ബിനോയ് സി ബേബി (25) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ താമസ സ്ഥലങ്ങളിലായി നടത്തിയ റെയ്ഡുകളിൽ ഇതുവരെ ആകെ 27.50 ലക്ഷം രൂപയും ഒമ്പത് പവനും പ്രതികള്‍ കവര്‍ച പണം ഉപയോഗിച്ച് വാങ്ങിയതെന്ന് കരുതുന്ന വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ലുക്ഔട് നോടീസിൽ ഉള്ളവരെ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ - 949798217, സബ് ഇന്‍സ്‌പെക്ടര്‍ 9497980934, 949727854 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Police, Investigation, Gold, Kidnap, Kidnap-case, Kumbala, Mogral Puthur ,Police-raid, 65 lakh robbery case; Police issued lookout notices for 6 people.
< !- START disable copy paste -->