ഗൃഹനാഥനെ കാണാതായതായി പരാതി
Sep 3, 2016, 10:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03/09/2016) ഗൃഹനാഥനെ കാണാതായതായി പരാതി. പിലിക്കോട് പുത്തിലോട്ട് കരിങ്ങനായി ഹൗസില്‍ ലക്ഷമണനെ (60) യാണ് കാണാതായത്. അഞ്ച് ദിവസം മുമ്പ് വീട്ടില്‍നിന്നും പോയതായിരുന്നു. തിരിച്ചുവരാത്തതിനെതുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലക്ഷ്മണന്‍ ഇടയ്ക്കിടെ ഇത്തരത്തില്‍ വീട്ടില്‍നിന്നും പോകാറുണ്ടെന്നും ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്താറുമുണ്ടെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പരാതിയില്‍ പറയുന്നത്.
കണ്ടുകിട്ടുന്നവര്‍ 04672250220 (ചീമേനി പോലീസ് സ്‌റ്റേഷന്‍), 9497980919 (സബ് ഇന്‍സ്‌പെക്ടര്‍ ചീമേനി) എന്നീ നമ്പറുകളില്‍ അറിയിക്കണം.

Keywords: Cheruvathur, Kasaragod, Kerala, Missing, 60 year old goes missing, Lakshmanan, Complaint.