Cockfighting | വീണ്ടും കോഴിയങ്കം; പൊലീസ് റെയ്ഡില്‍ 6 പേര്‍ അറസ്റ്റില്‍; നിരവധി കോഴികളെയും പിടിച്ചെടുത്തു
Apr 15, 2023, 22:57 IST
കുമ്പള: (www.kasargodvartha.com) കോഴിയങ്കം നടക്കുന്നതിനിടയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആറ് പേരെ അറസ്റ്റു ചെയ്തു. 10 കോഴികളെയും പിടിച്ചെടുത്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാമ, ശ്യാംഭണ്ണ, ഹര്‍ഷവര്‍ധന്‍, കൃഷ്ണകുമാര്‍, രാജേഷ്, ഭട്ട്യ എന്നിവരാണ് അറസ്റ്റിലായത്.
കുമ്പള ഇന്‍സ്പെക്ടര്‍ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അമ്പിലടുക്കയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 3210 രൂപയും പിടിച്ചെടുത്തു. പൊലീസ് വരുന്നത് ശ്രദ്ധയില്‍പെട്ട മറ്റുചിലര്‍ കോഴിയുമായി രക്ഷപ്പെട്ടു. നാല് പോര് കോഴികളെയും ആറ് മുറിവേറ്റ കോഴികളെയുമാണ് പൊലീസ് പിടികൂടിയത്.
കോഴികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കോഴികളുടെ കാലില്‍ വാള്‍ കെട്ടിയുള്ള അങ്കം നിയമവിരുദ്ധമായതിനാല്‍ മുമ്പും ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

Keywords: Cockfight-News, Police-Inspection-News, Kerala News, Malayalam News, Kasaragod News, 6 men arrested for participating in cockfighting.
< !- START disable copy paste -->