ബൈക്ക് യാത്രക്കാരനെ കാറിലെത്തി ഇടിച്ചുവീഴ്ത്തി 10 ലക്ഷം കൊള്ളയടിച്ചു; 4 പേര്‍ പിടിയില്‍; 2 കാറുകളും കസ്റ്റഡിയില്‍
Sep 21, 2015, 18:12 IST
വിദ്യാനഗര്‍: (www.kasargodvartha.com 21/09/2015) ബൈക്ക് യാത്രക്കാരനെ സ്വിഫ്റ്റ് കാറിലെത്തി ഇടിച്ചുവീഴ്ത്തി 10 ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ നാലുപേര്‍ പോലീസ് പിടിയിലായി. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും ഇവരെ സഹായിക്കാനെത്തിയ സംഘം വന്ന മറ്റൊരു കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ എതിര്‍ത്തോട് വെച്ചാണ് സംഭവം.
എതിര്‍ക്കുഴിയിലെ ഒരു യുവാവ് സഹോദരിയുടെ വിവാഹ ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന 10 ലക്ഷം രൂപയാണ് സ്വഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തട്ടിയെടുത്തത്. പണവുമായി മുങ്ങിയ സ്വിഫ്റ്റ് കാര്‍ ഇതിനിടയില്‍ ബദിയടുക്ക കരിമ്പിലയില്‍ ടയര്‍ പഞ്ചറായപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നി നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചപ്പോള്‍ സംഘത്തിലെ രണ്ടുപേര്‍ മുങ്ങി.
ഇതിനിടയില്‍ കാര്‍ പഞ്ചറായ വിവരമറിഞ്ഞ് ഇവരെ സഹായിക്കാന്‍ മറ്റൊരു കാറിലെത്തിയ രണ്ടുപേരേയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. സംഭവത്തെ കുറിച്ച് വിദ്യാനഗര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിടിയിലായ യുവാക്കളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവര്‍ക്ക് മറ്റേതെങ്കിലും കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. നേരത്തെ ആറു ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു റിപോര്‍ട്ടുണ്ടായിരുന്നത്.
Keywords: Vidya Nagar, Kasaragod, Kerala, Car, Cash, Bike, Robbery, 10 Lakh looted from bike rider; 4 held, Aramana Hospital.

(UPDATED)