മുത്തലിബിന്റെ ദേഹത്ത് 57 വെട്ട്; വലതു കൈ അറ്റു തൂങ്ങി
Oct 26, 2013, 13:10 IST
കാസര്‍കോട്: ഉപ്പള മണ്ണംകുഴിയില്‍ കഴിഞ്ഞദിവസം വെടിയേറ്റും വെട്ടേറ്റും മരിച്ച അബ്ദുല്‍ മുത്തലിബിന്റെ ദേഹത്ത് 57 വെട്ടുകള്‍ സംഭവിച്ചതായി പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമായതായി കേസന്വേഷിക്കുന്ന കുമ്പള സി.ഐ. സിബി തോമസ് പറഞ്ഞു. ആര്.എം.പി. നേതാവ് ചന്ദ്രശേഖരന് 51 വെട്ടുകളാണ് ഏറ്റിരുന്നത്. ഇതിനേക്കാള്‍ ആറ് വെട്ടുകള്‍ കൂടുതലാണ് മുത്തലിബിന്റെ ശരീരത്തില്‍ ഉണ്ടായിട്ടുള്ളത്. മൃഗീയവും പൈശാചികവുമായാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് കാരണമായതിന്റെ പ്രധാന വൈരാഗ്യം എന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
വെടിയേറ്റതിന്റെ രണ്ട് മുറിവുകളും ശരീരത്തിലുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. പരിയാരം മെഡിക്കല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മുത്തലിബിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ പറഞ്ഞു. പ്രതികള്‍ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കാലിയാ റഫീഖും സംഘവും ഒളിവില്‍ താമസിക്കുന്ന കേന്ദ്രം കണ്ടെത്തുന്നതിനായി അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് അന്വേഷണം കര്‍ണാകടയിലേക്ക് നീളുമെന്നതിനാല്‍ റഫീഖും സംഘവും കേരളത്തില്‍ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
മുത്തലിബിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് വീട്ടിലും മറ്റുമായി ഒരുനോക്കുകാണാനായി എത്തിച്ചേര്‍ന്നത്. കാലിയാ റഫീഖിന്റെ സംഘാംഗമായിരുന്നുവെങ്കിലും രണ്ട് വര്‍ഷത്തിലധികമായി മുത്തലിബ് റിയല്‍ എസ്റ്റേറ്റും മറ്റു ബിസ്നസുമായി നല്ല രീതിയില്‍ ജീവിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Related News:
Keywords: Kaliya Rafique, Muthalib, Flat, Couples,Kasaragod, Uppala, Wife, Children, Murder, Brothers, Business, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.