കോവിഡ്: കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റി; പ്രവര്‍ത്തനം 4 പോലീസുകാരെ വെച്ച്; 20 പോലീസുകാര്‍ക്ക് പോസറ്റീവ്: 47 ഉദ്യോഗസ്ഥര്‍ ക്വാറന്റേനില്‍
Oct 5, 2020, 21:50 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2020) കോവിഡ് പോലീസ് ഉദ്യോഗസ്ഥരില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചതോടെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റി.
സി ഐ, എ എസ് ഐമാര്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് ഒപ്പം ജോലി ചെയ്യുന്ന 47 പോലീസ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളതിനാല്‍ ക്വാറന്റേനില്‍ പോയതോടെയാണ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലായത്.
ഇപ്പോള്‍ ബദിയടുക്ക, ആദൂര്‍, ബേഡകം, കുമ്പള സ്‌റ്റേഷനുകളിലെ രണ്ട് വീതം പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. പകല്‍ നാല് ഉദ്യോഗസ്ഥരും രാത്രി നാല് ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിയിലുള്ളത്.
കാസര്‍കോട് സി ഐയുടെ താല്‍ക്കാലിക അധിക ചുമതല ആദൂര്‍ സി ഐ വി കെ വിശ്വംഭരന് കൈമാറിയിട്ടുണ്ട്.
അത്യാവശ്യ ഘട്ടത്തില്‍ ഏ ആര്‍ ക്യാമ്പില്‍ നിന്നടക്കമുള്ള ഉദ്യോഗസ്ഥരെയടക്കം നിയോഗിക്കാനാണ് തീരുമാനം.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സി ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് ആദ്യം കോവിഡ് ബാധിച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച എ എസ് ഐമാര്‍ ഉള്‍പ്പെടെ 10 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച അഞ്ച് പോലീസുകാര്‍ക്ക് കൂടി രോഗം പിടിപെട്ടു.
ജില്ലയില്‍ ഇതുവരെയായി 90 പോലീസുകാര്‍ക്കാണ് കോവിഡ് പിടിപെട്ടത്. നിലവില്‍ 24 പേരാണ് ചികിത്സയിലുള്ളത്.
മറ്റുള്ളവരെല്ലാം ചികിത്സയ്ക്ക് ശേഷം നെഗറ്റീവ് ആയി ഡ്യൂട്ടിയില്‍ പ്രവേശിച്ചിട്ടുണ്ട്. പോലീസ് സേനാംഗങ്ങളെ രണ്ട് വിഭാഗമായി തിരിച്ചാണ് നിലവില്‍ പ്രവര്‍ത്തനം നടത്തി വന്നിരുന്നത്.
രോഗവ്യാപനം കൂടിയതോടെ ഈ ക്രമീകരണം കൊണ്ടും പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണ്.
വിവിധ കേസുകളില്‍ പിടികൂടുന്ന പ്രതികള്‍ വഴിയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പടര്‍ന്നതായി സംശയിക്കുന്നു.
പോസറ്റീവായ പല ഉദ്യോഗസ്ഥരും വീട്ടിലോ, കോവിഡ് കെയര്‍ സെന്ററിലോ പോകാതെ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ചികിത്സയില്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.

Keywords: Kasaragod, news, Kerala, COVID, Police, police-station, Driver, 47 officers in quarantine due to COVID in Kasaragod Police station