Missing | ജോലിക്കായി പോയ 45 കാരിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു
Dec 23, 2022, 21:01 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com) ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ 45 കാരിയെ കാണാതായതായി പരാതി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് കാണാതായത്. ഡിസംബര്‍ 15ന് എറണാകുളത്ത് ജോലിക്കായി പോകുന്നുവെന്ന് പറഞ്ഞ് പോയതാണെന്നും എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ജോലിസ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ജോലിസ്ഥലത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Missing, Complaint, Investigation, 45-year-old woman who went for work reported missing.
< !- START disable copy paste -->