ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; നാല്പ്പത്തഞ്ചുകാരന് അറസ്റ്റില്‍
Sep 7, 2017, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 07.09.2017) ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാല്‍പ്പത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട ധര്‍മപുരി ഹൗസിങ്ങ് കോളനിയിലെ കെ കെ മാമുവിനെ(45)യാണ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നരം ചെന്നൈ സൂപ്പര്‍ഫാസ്റ്റിലാണ് സംഭവം.
എസ് നാല് റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തിരുവനന്തപുരം സ്വദേശിനായായ യുവതിയുടെ ഫോട്ടോയാണ് മാമു മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. മംഗളൂരുവില്‍ നിന്നാണ് യുവതി കുടുംബത്തോടൊപ്പം ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കാസര്കോട്ടെത്താറായപ്പോള് മുകളിലെ ബര്‍ത്തില്‍ ഇരിക്കുകയായിരുന്ന മാമു താഴെ സീറ്റിലിരിക്കുകയായിരുന്ന യുവതിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. യുവതി ബഹളം വെച്ചതോടെ ഇയാള്‍ പിന്മാറിയെങ്കിലും വീണ്ടും മൊബൈല്‍ക്യാമറ മാമു യുവതിക്ക് നേരെ തിരിച്ചുപിടിച്ചു. ട്രെയിന്‍ കാസര്‍കോട്ടെത്തിയതോടെ യുവതി പോലീസിനെ വിവരമറിയിച്ചെങ്കിലും ഇത് മനസിലാക്കിയ മാമു ചാടിയിറങ്ങി രക്ഷപ്പെട്ടു.
ഇതിനിടയില്‍ സഹയാത്രക്കാര്‍ മാമുവില്‍ നിന്നും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. കണ്ണൂരിലെത്തിയപ്പോള്‍ യുവതി റെയില്‍വെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് മാമുവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ പോലീസ് പരിശോധിച്ചെങ്കിലും ഫോട്ടോ കണ്ടെത്താനായില്ല. മാമുവിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mobile Phone, arrest, Police, Train, 45 year old arrested for capturing woman's photo in train