city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെക്രട്ടറി ഇല്ലാതെ നാലുമാസം; നഗരസഭയില്‍ ഭരണപ്രതിസന്ധി

നീലേശ്വരം:  (www.kasargodvartha.com 16.05.2018) ഒട്ടേറെ വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച നീലേശ്വരം നഗരസഭക്ക് സെക്രട്ടറി ഇല്ലാതായിട്ട് നാലുമാസമായി. വികസനപരമായും ഭരണപരമായും നഗരസഭയെ പ്രത്യേക കാഴ്ചപ്പാടോടെ മുന്നോട്ടു കൊണ്ടു പോകേണ്ട ചുമതല സെക്രട്ടറിക്കാണ്. എന്നാല്‍ നാലുമാസമായി സെക്രട്ടറി ഇല്ലാത്തതിനാല്‍ നീലേശ്വരത്ത് ഭരണപ്രതിസന്ധി രൂക്ഷമാണ്. ഇവിടെ സെക്രട്ടറിയായിരുന്ന കെ അഭിലാഷ് തളിപ്പറമ്പ് നഗരസഭയിലേക്ക് സ്ഥലംമാറി പോയതിനു ശേഷം പകരം സെക്രട്ടറിയെ നിയമിച്ചിട്ടില്ല.

നിലവില്‍ സൂപ്രണ്ട് കെ എ വിന്‍സെന്റിനാണ് സെക്രട്ടറിയുടെ ചുമതല. അമിത ജോലിഭാരമാണ് ഇദ്ദേഹം വഹിക്കേണ്ടി വരുന്നത്. ജനുവരി 13നാണ് സെക്രട്ടറിയായിരുന്ന കെ അഭിലാഷ് സ്ഥലം മാറി പോയത്. പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് സാധാരണ സെക്രട്ടറിമാരായി നിയമിക്കാറ്. മറ്റു ജീവനക്കാര്‍ക്ക് സെക്രട്ടറിയുടെ ചുമതല നല്‍കുമ്പോള്‍ ഈ പരിശീലനത്തിന്റെ അഭാവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സെക്രട്ടറിക്കു പുറമേ ഒരു എല്‍ഡി ക്ലര്‍ക്കിന്റെ കുറവും നഗരസഭയിലുണ്ട്.

ഈ മാസം 18ന് നടക്കുന്ന നഗരസഭ കൗണ്‍സില്‍ യോഗം അടിയന്തിരമായും സെക്രട്ടറിയെ പോസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സര്‍ക്കാറിന് സമര്‍പ്പിക്കും. ഒട്ടേറെ വികസന പദ്ധതികളാണ് നീലേശ്വരത്ത് നടപ്പാക്കേണ്ടത്. രാജാറോഡ് വികസനം, മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ബസ് സ്റ്റാന്റ് കെട്ടിടം പുതുക്കി പണിയല്‍, മത്സ്യമാര്‍ക്കറ്റ് തുടങ്ങിയ നിരവധി വന്‍ പദ്ധതികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ നടപ്പാക്കണമെങ്കില്‍ സെക്രട്ടറിയുടെ സാന്നിധ്യം കൂടിയേ തീരൂ. അതിനായി സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് നഗരഭരണകൂടവും നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെയും തീരുമാനം.

 സെക്രട്ടറി ഇല്ലാതെ നാലുമാസം; നഗരസഭയില്‍ ഭരണപ്രതിസന്ധി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Neeleswaram, Secretary, Municipality, 4 month without Secretary;administrative crisis in City Council   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia