മുഖംമൂടി ധരിച്ച് വീട്ടില്‍കയറി അക്രമണം: ക്വട്ടേഷന്‍ സംഘത്തിലെ 4 പേര് അറസ്റ്റില്‍
Sep 12, 2014, 11:44 IST
വിദ്യാനഗര്‍: (www.kasargodvartha.com 12.09.2014) മുഖംമൂടി ധരിച്ച് വീട്ടില്‍കയറി സ്ത്രീയേയും മരുമകനേയും ആക്രമിച്ച സംഭവത്തില്‍ നാലംഗ ക്വട്ടേഷന്‍ സംഘത്തെ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തു. കോപ്പയിലെ മുഹമ്മദ് റിനാസ് (24), വിദ്യാനഗര്‍ ചാല സ്വദേശികളായ ബി.എ. ഷരീഫ് (34), അബ്ദുല്‍ ബഷീര്‍ (23), മുഹമ്മദ് ഹുസൈന് (23) എന്നിവരെയാണ് എസ്.ഐ. മുട്ടത്ത് ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തത്.
പ്രതികളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും. ആലംപാടി നാലത്തടുക്ക കഞ്ഞിക്കാട്ടെ സീമന്തിനി (64), മകളുടെ ഭര്‍ത്താവ് ശേഖരന് (46) എന്നിവരെ ഏതാനും ദിവസം മുമ്പ് വീട്ടില്‍കയറി അക്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍.
അക്രമത്തില്‍ പരിക്കേറ്റ സീമന്തിനിയും ശേഖരനും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ പ്രതികള്‍ മറ്റു ചില കേസുകളില്‍കൂടി പ്രതികളാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Keywords : Attack, Vidya Nagar, Kerala, Kasaragod, Accuse, Arrest, Complaint, Attack.
Advertisement:
Advertisement: