സ്കൂട്ടറിൽ കടത്തിയ 25.92 ലിറ്റർ മദ്യം പിടികൂടി; പ്രതി അറസ്റ്റിൽ
Sep 5, 2020, 13:53 IST
ആദൂർ: (www.kasargodvartha.com 05.09.2020) സ്കൂട്ടറിൽ കടത്തിയ 25.92 ലീറ്റർ മദ്യം പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ അഡൂർ എഡോണി യിലെ പപ്പു എന്ന ബാലകൃഷ്ണ (49) നെയാണ് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മൂന്ന് കേയ്സ് മദ്യവുമായി പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോവിഡ് ടെസ്റ്റ് നടത്തി റിമാൻഡ് ചെയ്യും.
ബദിയടുക്ക റേഞ്ച് ഇൻസ്പക്ടർ സതീഷ്, വിനയരാജ്, മഞ്ജുനാഥ ആൾവ, അഫ്സൽ, അരുൺകുമാർ, ജനാർദ്ദനൻ, ഡ്രൈവർ വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.