ഡി വൈ എഫ് ഐ പ്രവര്ത്തകന് ഉള്‍പെടെയുള്ള 2 വാറണ്ട് പ്രതികള്‍ അറസ്റ്റില്‍
Sep 21, 2015, 09:36 IST
ബേക്കല്‍: (www.kasargodvartha.com 21/09/2015) ഡി വൈ എഫ് ഐ പ്രവര്ത്തകന് ഉള്‍പെടെയുള്ള രണ്ട് വാറണ്ട് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. മാങ്ങാട് ആര്യടുക്കത്തെ സനല്‍, കീഴൂരിലെ ഇസ്ഹാഖ് എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ബേക്കല്‍ പോലീസ് പിടികൂടിയത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ സനല്‍ 2014ല്‍ മാങ്ങാട്ടുണ്ടായ രാഷ്ട്രീയ സംഘര്ഷകേസില് പ്രതിയാണ്. 2011ല്‍ കീഴൂരിലുണ്ടായ സാമൂദായിക സംഘര്‍ഷ കേസില്‍ പ്രതിയാണ് ഇസ്ഹാഖ്.
സനലിനും ഇസ്ഹാഖിനുമെതിരെ പോലീസ് കേസെടുത്തുവെങ്കിലും രണ്ടുപേരും പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. ഇരുവരേയും അറസ്റ്റുചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് പോലീസ് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.
Keywords: 2 wanted accused arrested, Kasaragod, Kerala, Bekal, Police, Arrest, Accused, Clash, Mangad, Melparamba, Moti Silks