പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു
Jun 5, 2017, 09:10 IST
കോഴിക്കോട്: (www.kasargodvartha.com 05.06.2017) പുഴയില്‍ കുളിക്കാനിറങ്ങിയ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു. വടകര തിരുവള്ളൂര്‍ തുരുത്തിയില്‍ പുതിയോട്ടിലെ ശശി- സുമ ദമ്പതികളുടെ മക്കളായ വിസ്മയ, സന്മയ (14) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കുറ്റിയാടി പുഴയുടെ ഭാഗമായ കുയ്യനതാഴ ഭാഗത്ത് മാതാവിന്റെ ജ്യേഷ്ഠത്തിക്കും മകള്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കയത്തിലേക്ക് താഴ്ന്നുപോയ കുട്ടികളെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, Death, Drown, Students, 2 students drown to death.