മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹം; പക്ഷെ ആള്‍ മലപ്പുറത്ത് പൂ കച്ചവടക്കാരന്‍, യുവാവും സുഹൃത്തും പിടിയില്‍
Aug 4, 2015, 12:52 IST
ചെറുവത്തൂര്‍: (www.kasargodvartha.com 04/08/2015) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹംകഴിച്ച് യുവതിയെ കബളിപ്പിച്ചതായി പരാതി. ചെറുവത്തൂര്‍ സ്വദേശിനിയായ യുവതിയാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് യുവാവിനേയും സുഹൃത്തിനേയും പോലീസ് പിടികൂടി. എണ്ണപ്പാറ സ്വദേശി അനീഷ്, സുഹൃത്ത് ബാബു എന്നിവരാണ് പിടിയിലായത്.
മാസങ്ങള്‍ക്ക് മുമ്പാണ് ചെറുവത്തൂറിലെ യുവതിയെ അനീഷ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യനാളുകളെല്ലാം സുന്ദരമായിരുന്നു. പിന്നീട് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ യുവതിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് അനീഷ് മലപ്പുറത്ത് പൂകച്ചവകടക്കാരനാണെന്ന് വ്യക്തമായത്.
എന്നാല്‍ ഈയൊരു കാരണത്താല്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ യുവതിയും വീട്ടുകാരും തയ്യാറായിരുന്നില്ല. നല്ലരീതിയില്‍ ഒരുമിച്ചുജീവിക്കാന്‍ വീട്ടുകാര്‍ യുവാവിനെ ഉപദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം അനീഷ് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. ഇതിന്റെ അടിസ്ഥാനിത്തിലാണ് യുവാവിനേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്.

Keywords: Cheruvathur, Cheating, Custody, Kerala, Kasaragod, Marriage, Merchant Navy, Advertisement Khansa, 2 in Police custody for cheating.