പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് ജില്ലയില്‍ രണ്ട് ഹോസ്റ്റലുകള്‍ കൂടി വരുന്നു; നിര്‍മ്മാണോദ്ഘാടനം 25ന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
Nov 19, 2018, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2018) ജില്ലയിലെ മലയോര മേഖലയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലുകള്‍ ഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം 25ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.
ജില്ലയിലെ മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ പട്ടിക ജാതി, പട്ടികവര്‍ഗ സങ്കേതങ്ങളുള്ള ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് കുണ്ടംകുഴി ഗവ. ഹയര്‍സെക്കഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ അനുവദിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് കിഫ്ബിയില്‍ 4.70 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10.30ന് കുണ്ടംകുഴി ടൗണ്‍ പരിസരത്ത് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കായി കുറ്റിക്കോലില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക്ക് ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കും. കിഫ്ബിയില്‍ 4.20 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം 11.30ന് കുറ്റിക്കോല്‍ ടൗണ്‍ പരിസരത്ത് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങുകളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, പട്ടിക വര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ശശീന്ദ്രന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. രാമചന്ദ്രന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ലിസി. പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫീസര്‍ പി.ടി. അനന്തകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District, Student, 2 Hostels for Students
< !- START disable copy paste -->