പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികള്‍ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
Nov 28, 2015, 22:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/11/2015) പടന്നക്കാട് അനാഥാലയത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍കണ്ടെത്തി. പടന്നക്കാട് ഗുഡ്‌ഷെപ്പേര്‍ഡ് കോണ്‍വെന്റിനോട് അനുബന്ധിച്ചുള്ള അനാഥലയ മന്ദിരത്തിലെ കുട്ടികളായ ജെറിന്‍ (ആറ്), അഭിഷേക് (ഏഴ്) എന്നിവരെയാണ് ശനിയാഴ്ച രാത്രി എട്ട് മണിയോടെ അനാഥ മന്ദിരത്തിന് സമീപത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോണ്‍വെന്റിന് സമീപത്തെ ഒരു വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കാണപ്പെട്ടത്. ശനിയാഴ്ച ഉച്ചമുതല്‍ കുട്ടികളെ അനാഥ മന്ദിരത്തില്‍നിന്നും കാണാതായിരുന്നു. ഇവരെ കാണാതായതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറിനകത്ത് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണം എങ്ങനെ സംഭവിച്ചുവെന്നകാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ദേഹത്ത് പരിക്കുകളൊന്നും ഉള്ളതായി സൂചനയില്ല. കുട്ടികള്‍ കാറിനകത്ത് ശ്വാസംമുട്ടി മരിച്ചതാണോയെന്നാണ് സംശയിക്കുന്നത്.
Keywords : Kasaragod, Kerala, Kanhangad, Death, Children, Car, Padannakad.