city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുഴയില്‍ അറവു മാലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി

മൊഗ്രാല്‍: (www.kasargodvartha.com 27.05.2017) മൊഗ്രാല്‍ ടൗണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന അറവുശാലകളില്‍ നിന്നുള്ള അറവ് മാലിന്യം മൊഗ്രാല്‍ പുഴയില്‍ തള്ളിയ രണ്ട് പേരെ പ്രദേശവാസികള്‍ പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം.

ബൈക്കില്‍ മാലിന്യവുമായി എത്തിയ രണ്ട് പേര്‍ പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനിടെയാണ് കൊപ്പളം പ്രദേശവാസികളായ യുവാക്കള്‍ കയ്യോടെ പിടികൂടിയത്. ചാക്ക് കെട്ടുകളിലായി പുഴയില്‍ തള്ളിയ മാലിന്യം പുഴയില്‍ നിന്നു വാരിയെടുപ്പിക്കുകയും മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.

പുഴയില്‍ അറവു മാലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി


രണ്ട് മാസം മുമ്പ് മാലിന്യ നിക്ഷേപത്തിനെതിരെ പ്രദേശവാസികള്‍ സംഘടിച്ച് മൊഗ്രാല്‍ പുഴയും പുഴയോരവും ശുചീകരിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇവിടെ വീണ്ടും മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നടന്നതും നാട്ടുകാര്‍ പിടികൂടിയതും.

മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപത്തിനെതിരെ പുഴയോരത്ത് കമ്പി വേലി കെട്ടി സംരക്ഷിക്കുമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

അതിനിടെ കാലവര്‍ഷം ആസന്നമായിരിക്കെ പുഴയിലെ മാലിന്യ നിക്ഷേപം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് പരിസര പ്രദേശ വാസികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, River, Natives, Bike, Flex board, Dumping waste, Fence, Action, Health issues,  2 caught by natives for dumping waste in river.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia