ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു
Apr 20, 2017, 12:46 IST
ബേഡകം: (www.kasargodvartha.com 20/04/2017) ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് കുത്തിതുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു. ബന്തടുക്ക ടൗണിലെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
വ്യാഴാഴ്ച രാവിലെയാണ് ജ്വല്ലറിയുടെ പിറകുവശത്തെ ചുമര് തുരന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈഎസ്പി, എം വി സുകുമാരന്‍, ആദൂര്‍ എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ജ്വല്ലറിക്കകത്ത് പരിശോധന നടത്തി വരികയാണ്.
ഒരുകിലോ സ്വര്‍ണവും നാല് കിലോ വെള്ളിയും കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് ജ്വല്ലറി ഉടമ കുണ്ടംകുഴിയിലെ അശോകന് ബേഡകം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ബുധനാഴ്ച രാത്രി ജ്വല്ലറി അടച്ച് ജീവനക്കാര്‍ പോയതായിരുന്നു. രാവിലെ പരിസരവാസികളാണ് ജ്വല്ലറിയുടെ ചുമര് തുരന്ന നിലയില്‍ കണ്ടത്.
കമ്പിപ്പാര അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ജ്വല്ലറിയുടെ ചുമര് തുരന്നതെന്ന് സംശയിക്കുന്നു. വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും കവര്‍ച്ച നടന്ന ജ്വല്ലറിയിലെത്തി പരിശോധന നടത്തിവരികയാണ്.
2016 ഒക്ടോബര്‍ നാലിന് സുമംഗലി ജ്വല്ലറിയുടെ മെയിന്‍ ബ്രാഞ്ചായ കുണ്ടംകുഴിയിലെ ജ്വല്ലറിയില്‍ സമാനമായ രീതിയിലുള്ള കവര്‍ച്ച നടന്നിരുന്നു. അന്ന് 450 ഗ്രാം സ്വര്‍ണവും നാലുകിലോ വെള്ളിയുമാണ് കൊള്ളയടിക്കപ്പെട്ടത്. ഈ കേസിലെ ഏതാണ്ട് എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Related News:
കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും അടക്കം 14 ലക്ഷത്തിന്റെ കവര്‍ച്ച
കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന
കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; പിന്നില്‍ അന്യസംസ്ഥാന സംഘം, പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ്
കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bandaduka, Gold, Silver, Robbery, Arrest, Accuse, CI, Jwellery, 1kg gold and 4kg silver robbed from jewellery.