city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടിനു തീപിടിച്ചു പെണ്‍കുട്ടി വെന്തു മരിച്ചു

സുള്ള്യ: (www.kasargodvartha.com 18/02/2015) വീടിനു തീപിടിച്ചു 18 കാരി വെന്തു മരിച്ചു. സുബ്രഹ്മണ്യ ഗട്ടിഗാര്‍ ഉട്ടംബെയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നാരായണ ഗൗഡ-സരോജ ദമ്പതികളുടെ മകള്‍ ഹര്‍ഷിതയാണ് മരിച്ചത്.
വീട്ടിനു തീപിടിച്ചപ്പോള്‍ ഹര്‍ഷിത ഒറ്റയ്ക്കായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നു സംശയിക്കുന്നു.

മരപ്പണിക്കാരനായ നാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ ജോലിക്കും സരോജ ബന്ധുവീട്ടിലും പോയിരുന്നു. സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട വീടാണിത്. അതുകൊണ്ടു തന്നെ തീപിടുത്തം യഥാസമയം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒടുവില്‍ തീ അണച്ചപ്പോഴേക്കും പെണ്‍കുട്ടിയുടെ വെന്തുകരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്.

ഓടിട്ട വീട് പൂര്‍ണമായും കത്തി. ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍, 25,000 രൂപയുടെ കറന്‍സികള്‍ എന്നിവയും കത്തിനശിച്ചു.
റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
വീടിനു തീപിടിച്ചു പെണ്‍കുട്ടി വെന്തു മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

SUMMARY: A tiled house in Uttambe in Guttigar near Subrahmanya in the taluk was completely gutted in an accidental fire on Tuesday February 17. Tragically, Harshita, 18-year-old daughter of Narayana Gowda and Saroja couple, who was alone inside the house at the time, was charred alive.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia