city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

18 വര്‍ഷം നമ്മെയൊക്കെ ലക്ഷ്യസ്ഥാനത്തെത്തിച്ച മുഹമ്മദ് ജീവിതത്തോട് പൊരുതുന്നു; നീളണം കരുണയുടെ കൈകള്‍

ബദിയടുക്ക: (www.kasargodvartha.com 21/02/2015) ഇരു വൃക്കകളും തകരാറിലായ കുമ്പഡാജെ മാര്‍പ്പനടുക്കയിലെ മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികള്‍ കനിയണം. 2013 ഡിസംബറിലാണ് അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ പരിശോധിച്ചപ്പോള്‍ ഇരുവൃക്കളും തകരാറിലാണെന്ന് കണ്ടെത്തി.

18 വര്‍ഷത്തോളം ബദിയടുക്ക - കാസര്‍കോട് റൂട്ടില്‍ സ്വകാര്യ ബസ് ഡ്രൈവറായി ജോലിചെയ്തുവന്ന മുഹമ്മദ് അസുഖ ബാധിതനായതോടെ ഇയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബവും ദുരിതത്തിലായി. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ് മുഹമ്മദ്. അതുകൊണ്ടുതന്നെ മുഹമ്മദ് അസുഖ ബാധിതനായത് നാട്ടുകാരേയും വിഷമത്തിലാഴ്ത്തി. ഭാര്യയും രണ്ട് പെണ്‍മക്കളും വൃദ്ധമാതാവുമാണ് മുഹമ്മദിനൊപ്പമുള്ളത്.

അവശനായ മുഹമ്മദിന്റെ ശരീരം ശോഷിച്ചുവന്നതോടെ ഡയാലിസസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയാല്‍ മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് 16 ലക്ഷത്തോളം രൂപ ചിലവ് വരും.

മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാന്‍ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് മുഖ്യ രക്ഷാധികാരിയായി ചികിത്സാ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുഹമ്മദിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുഹമ്മദിന്റെ പേരില്‍ ബദിയടുക്ക കനറാ ബാങ്കില്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്ക് സഹായം എത്തിക്കണമെന്ന് മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. അക്കൗണ്ട് നമ്പര്‍: 4489101002135, IFSC Code: CNRB0004489.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

18 വര്‍ഷം നമ്മെയൊക്കെ ലക്ഷ്യസ്ഥാനത്തെത്തിച്ച മുഹമ്മദ് ജീവിതത്തോട് പൊരുതുന്നു; നീളണം കരുണയുടെ കൈകള്‍

Keywords :  Badiyadukka, Needs Help, Kasaragod, Kerala, Treatment, Medical Treatment Committee, Muhameed seeking kindness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia