കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ചയുണ്ടായത് 15 തീപിടുത്തം; ഓടിത്തളര്‍ന്ന് ഫയര്‍ഫോഴ്സ്
Feb 9, 2015, 10:54 IST
കാസര്‍കോട്: (www.kasargodvartha.com 09/02/2015) ഞായറാഴ്ച കാസര്‍കോട് ജില്ലയിലുണ്ടായത് 15 തീപിടുത്തം. തീകെടുത്താന്‍ ഫയര്‍ഫോഴ്സ് ഓടിത്തളര്‍ന്നു. കാസര്‍കോട് ഫയര്‍ഫോഴ്സിന് മാത്രം എട്ട് വന്‍ തീപിടുത്തമാണ് അണക്കേണ്ടി വന്നത്. പെരിയ കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസ്, ആലംപാടി, ചെര്‍ക്കള, നായന്മാര്മൂല, പൂച്ചക്കാട്, ചേറ്റുകുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫയര്‍ഫോഴ്സിന് തീയണയ്ക്കാന്‍ ഓടിയെത്തേണ്ടി വന്നു. സ്കൂളുകളില്ലാത്ത ഞായറാഴ്ച ദിവസങ്ങളില്‍ കൂടുതല്‍ തീപിടുത്തം ഉണ്ടാകുന്നത് കുട്ടികള്‍ കാടുകള്‍ക്ക് തീയിടുന്നത് കൊണ്ടാണെന്നാണ് ഫയര്‍ഫോഴ്സ് പറയുന്നത്.
കളിസ്ഥലങ്ങളും മറ്റും കാടുപിടിച്ചത് കണ്ട് കുട്ടികള്‍ ഇവയ്ക്ക് തീയിടുമ്പോള്‍ സമീപപ്രദേശങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയാണെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചേറ്റുകുണ്ടില്‍ കടലോരത്ത് ചേര്‍ന്നുള്ള 25 ഓളം ഏക്കര്‍ സ്ഥലത്താണ് ഞായറാഴ്ച തീപടര്‍ന്നു പിടിച്ചത്. ഇവ അണയ്ക്കാന്‍ മണിക്കൂറുകളാണ് ഫയര്‍ഫോഴ്സിന് വേണ്ടി വന്നത്. കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിക്കുകയാണ് വേണ്ടതെന്നും തീയിടരുതെന്നുമാണ് ഫയര്‍ഫോഴ്സ് കുട്ടികളോടും മുതിര്‍ന്നവരോടും അഭ്യര്‍ത്ഥിക്കുന്നത്.
ഫയര്‍ഫോഴ്സിന്റെ ശ്രമഫലം ഒന്നു കൊണ്ടുമാത്രമാണ് പല സ്ഥലങ്ങളിലും വന്‍ ദുരന്തങ്ങള്‍ ഒഴിവായത്. കുട്ടികളുടെ തീക്കളിയില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ഫോഴ്സ് ആവശ്യപ്പെടുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, fire force, fire, Students, Sunday, Parents, 15 fire incidents in Kasaragod on Sunday.
Advertisement:
Advertisement: