കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പുറപ്പെട്ട 12 കാരി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു
ചിത്താരി: (www.kasargodvartha.com 18.02.2021) കുടുംബത്തോടൊപ്പം വിനോദയാത്ര പുറപ്പെട്ട 12 കാരി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. ചിത്താരി പി ബി റോഡിലെ അശ്‌റഫിന്റെ മകള്‍ അസ്ലഹ ഫര്‍ഹത് ആണ് മരിച്ചത്. രാവിലെ പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ വെച്ചാണ് സംഭവം. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. മഡിയന്‍ കെ എച് എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥ്വിനിയാണ്.
വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ബുധനാഴ്ച രാത്രിയിലാണ് പുറപ്പെട്ടത് മാതാവ്: ആഇശ. സഹോദരങ്ങള്‍: മുശ്‌രീഫ, മുഹമ്മദ് സ്വഫ് വാന്‍. മയ്യിത്ത് നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യൂത് കോൺഗ്രസ് കാസർകോട് ജില്ലാ ജന. സെക്രടറി ഇസ്മായിൽ ചിത്താരി അമ്മാവനാണ്.