Elephant Attack | കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ദ്രുതകർമ സേനാംഗങ്ങളെ ആനകൾ തിരിച്ച് ആക്രമിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Sep 13, 2022, 10:12 IST
കാറഡുക്ക: (www.kasargodvartha.com) കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടെ ദ്രുത കർമ സേനാംഗങ്ങളെ തിരിച്ച് ആക്രമിച്ചു. ആക്രമത്തിൽ ഒരു സേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. ആനക്കൂട്ടത്തെ കാറഡുക്ക റിസർവിലെ ഉൾവനത്തിൽ കയറ്റി വിടുന്നതിനിടെ കാട്ടാന തിരികെ ആക്രമിച്ചതിനാൽ വനം വകുപ്പിലെ താൽകാലിക ജീവനക്കാരനും ദ്രുതകർമ സേനാംഗവുമായ ഇരിയണ്ണി തീയ്യടുക്കം സ്വദേശി സനലിന് (23) ആണ് സാരമായി പരിക്ക് പറ്റിയത്. സനലിനെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ കർമംതൊടിയിലും പരിസരത്തും വ്യാപകമായി കൃഷികൾ നശിപ്പിച്ച കാട്ടാനകളെയാണ് വനപാലക സംഘം ഉൾവനത്തിലേക്ക് തുരത്തിയത്. കൈയെല്ല് പൊട്ടിയതിനാൽ സനലിനെ ശസ്ത്രക്രിയക്ക് വിധേനാക്കിയിട്ടുണ്ട്.
Keywords: 1 injured in attack by wild elephant, Kerala, Kasaragod, Karadukka, News, Top-Headlines, Farming, Elephant-Attack, Injured, Hospital.
< !- START disable copy paste -->